കൊച്ചിയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഫോറം മാളിന് സമീപത്താണ് കുഞ്ഞിനെ കണ്ടെത്തിയത്. ഒരു ദിവസമോ പ്രസവിച്ചു മണിക്കൂറുകൾ മാത്രമോ പ്രായമുള്ള കുഞ്ഞിനെയാണ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതെന്ന് മരട് പൊലീസ് അറിയിച്ചു.
കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണ്. കുഞ്ഞിനെ എറണാകുളം അമ്മതൊട്ടിലിലേക്ക് കൈമാറി.സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.



