Thursday, June 25, 2026
Homeഅമേരിക്കന്യൂയോർക്കിൽ ഡെമോക്രാറ്റിക് പാർട്ടിയെ ഞെട്ടിച്ച് ഇടതുപക്ഷ മുന്നേറ്റം; മൂന്ന് ജനപ്രതിനിധി സഭകളിലും അട്ടിമറി വിജയം

ന്യൂയോർക്കിൽ ഡെമോക്രാറ്റിക് പാർട്ടിയെ ഞെട്ടിച്ച് ഇടതുപക്ഷ മുന്നേറ്റം; മൂന്ന് ജനപ്രതിനിധി സഭകളിലും അട്ടിമറി വിജയം

ന്യൂയോർക്ക് സിറ്റിയിൽ നടന്ന ഡെമോക്രാറ്റിക് പാർട്ടി പ്രൈമറി തിരഞ്ഞെടുപ്പുകളിൽ പാർട്ടിയുടെ ഔദ്യോഗിക നേതൃത്വത്തെ അട്ടിമറിച്ച് ഇടതുപക്ഷ സ്വഭാവമുള്ള മൂന്ന് സ്ഥാനാർത്ഥികൾക്ക് മിന്നുന്ന വിജയം. മേയർ സോഹ്‌റാൻ മംദാനിയുടെ പിന്തുണയോടെ മത്സരിച്ച പ്രോഗ്രസീവ് സ്ഥാനാർത്ഥികളാണ് വൻ അട്ടിമറി നടത്തിയത്. കോൺഗ്രഷണൽ ഹിസ്പാനിക് കോക്കസ് ചെയർമാൻ അഡ്രിയാനോ എസ്പായ്ലറ്റ് ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ ഈ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു.

നിലവിലെ രാഷ്ട്രീയ വ്യവസ്ഥിതിയോടും പാർട്ടി നേതൃത്വത്തോടുമുള്ള ജനങ്ങളുടെ ശക്തമായ അമർഷമാണ് ഈ അട്ടിമറി വിജയത്തിന് കാരണമായി വിലയിരുത്തപ്പെടുന്നത്. ന്യൂയോർക്കിലെ ഈ തീവ്ര ഇടതുപക്ഷ മുന്നേറ്റം സെനറ്റ് മൈനോറിറ്റി ലീഡർ ചക്ക് ഷൂമർ, ഹൗസ് മൈനോറിറ്റി ലീഡർ ഹക്കീം ജെഫ്രീസ് എന്നിവരുൾപ്പെടെയുള്ള ഡെമോക്രാറ്റിക് പാർട്ടിയുടെ മുതിർന്ന നേതാക്കൾക്ക് വൻ രാഷ്ട്രീയ സമ്മർദ്ദമുണ്ടാക്കുന്നതാണ്.

റിപ്പോർട്ട്: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com