വെനസ്വേലയിൽ ഉണ്ടായ ശക്‌തമായ ഇരട്ട ഭൂകമ്പത്തിൽ മരണ സംഖ്യ ലക്ഷം കവിയുമെന്ന് സൂചന. വൻ ഭൂകമ്പം പിടിച്ചുലച്ച വെനസ്വേലയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
മരണ സംഖ്യ 10,000 മുതൽ ഒരു ലക്ഷം വരെയാകാൻ സാധ്യതയുണ്ടെന്നുള്ള യുഎസ് ജിയോളജിക്കൽ സർവേ റിപ്പോർട്ട് പുറത്തുവന്നു.
ലോകരാജ്യങ്ങൾ ഇവിടേക്ക് സഹായം എത്തിച്ചേക്കും. തലസ്‌ഥാനമായ കാരക്കസിലെ ഒരു മുനിസിപ്പാലിറ്റിയിൽ രണ്ട് കെട്ടിടങ്ങൾ തകർന്ന് നിരവധി പേർ മരിച്ചതായി പ്രാദേശിക മേയർ സ്‌ഥിരീകരിച്ചിട്ടുണ്ട്. കാരക്കസിൽ നിരവധി ബഹുനില കെട്ടിടങ്ങളും ഒരു ഹോട്ടലും പൂർണമായി തകർന്നു വീണു.
നിരവധി ആളുകൾ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ. രാജ്യത്ത് നിലവിൽ അടിയന്തരാവസ പ്രഖ്യാപിച്ചിരിക്കുകയാണ്. തകർന്ന കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിയവർക്കായുള്ള രക്ഷാപ്രവർത്തനം ഊർജിതമായി തുടരുന്നു.



