Monday, June 8, 2026
Homeകേരളംനിരപരാധിയെ പിടികൂടി കോന്നിയില്‍ വനം വകുപ്പിന്‍റെ കിരാത ഭരണം

നിരപരാധിയെ പിടികൂടി കോന്നിയില്‍ വനം വകുപ്പിന്‍റെ കിരാത ഭരണം

കോന്നി വനം ഡിവിഷന്‍റെ കീഴില്‍ ഉള്ള നടുവത്ത് മൂഴി റെയിഞ്ചിലെ പാടം ഫോറസ്റ്റ് പരിധിയിലെ കുളത്ത്മണ്ണില്‍ കഴിഞ്ഞ ദിവസം കാട്ടാന ചരിഞ്ഞതിനെ തുടര്‍ന്ന് വനം വകുപ്പ് നിരപരാധികളെ പിടികൂടി ചോദ്യം ചെയ്യുന്നു . കാര്‍ഷിക ഗ്രാമമായ കുളത്ത്മണ്ണില്‍ ഏതാനും നാളുകളായി കാട്ടാനകളുടെ ശല്യം കാരണം ലക്ഷ കണക്കിന് രൂപയുടെ കൃഷിയാണ് നശിച്ചത് . കര്‍ഷകര്‍ക്ക് അനുകൂലമായ ഒരു തീരുമാനവും പാടം വനം ജീവനക്കാരുടെ ഭാഗത്ത്‌ നിന്നും ഉണ്ടാകാറില്ല .

ഇരുപതു വയസ്സുള്ള കാട്ടാന ഷോക്ക്‌ ഏറ്റു ചരിഞ്ഞു എന്ന കാരണം ചൂണ്ടിക്കാട്ടി കേസെടുത്തു അന്വേഷണം നടത്തുന്ന വനപാലകര്‍ പ്രദേശത്തെ കൈതകൃഷി സ്ഥലത്ത് ജോലി തേടിയെത്തിയ അന്യ സംസ്ഥാന തൊഴിലാളികളെ പ്രതി ചേര്‍ത്ത് പീഡിപ്പിക്കാന്‍ ഉള്ള ശ്രമം കോന്നി എം എല്‍ എ അഡ്വകെ യു ജനീഷ് കുമാര്‍ ഇടപെട്ടു തടഞ്ഞു . ഒരാളെ ചോദ്യം ചെയ്യാന്‍ പിടികൂടുമ്പോള്‍ ഉള്ള സാമാന്യ മര്യാദ പോലും വനം വകുപ്പ് ജീവനക്കാര്‍ പാലിക്കാറില്ല . വന മേഖലയോട് ചേര്‍ന്ന് അധിവസിക്കുന്ന കര്‍ഷകരെ ഓരോ കാരണം പറഞ്ഞു ഭീക്ഷണിപ്പെടുത്തി ചൊല്‍പ്പടിയ്ക്ക് നിര്‍ത്തുന്ന കിരാത കാട്ടു ഭരണം വനം വകുപ്പ് അവസാനിപ്പിക്കണം .

നിരപരാധിയായ അന്യ സംസ്ഥാന തൊഴിലാളിയെ ചോദ്യം ചെയ്യാന്‍ എന്ന നിലയില്‍ അനധികൃതമായി വനം വകുപ്പ് കസ്റ്റഡിയില്‍ വെക്കുകയായിരുന്നു . ഇത് അറിഞ്ഞു എം എല്‍ എ വനം വകുപ്പിന്‍റെ പാടം ഓഫീസില്‍ എത്തി ജീവനക്കാരെ താക്കീത് ചെയ്തു .

കാട്ടാന ഷോക്ക് അടിച്ചു ചരിഞ്ഞ സംഭവത്തില്‍ കര്‍ഷകരെ പ്രതി ചേര്‍ക്കാന്‍ ഉള്ള വനം വകുപ്പ് നടപടികള്‍ നിര്‍ത്തി വെക്കണം എന്ന് പ്രദേശത്തെ കര്‍ഷകര്‍ ആവശ്യം ഉന്നയിച്ചു .ലക്ഷകണക്കിന് രൂപയുടെ കൃഷി ആണ് അടിക്കടി കാട്ടാനക്കൂട്ടം നശിപ്പിക്കുന്നത് .ഇതിനു പരിഹാരം കാണണം എന്ന് വനം വകുപ്പിനോട് പറഞ്ഞിട്ടും വന പാലകര്‍ തിരിഞ്ഞു നോക്കിയില്ല .

വനം വകുപ്പ് കര്‍ഷകരോട് കിരാത ഭാവം ആണ് തുടരുന്നത് . കാട്ടു പന്നിയും കാട്ടു പോത്തും കാട്ടാനയും മ്ലാവും കുരങ്ങും എല്ലാം ഇറങ്ങി കൃഷികള്‍ വ്യാപകമായി നശിപ്പിച്ചിട്ടും ഉചിതമായ നടപടികള്‍ കോന്നി ഡി എഫ് ഒ യുടെ ഭാഗത്ത്‌ നിന്നും ഉണ്ടായിട്ടില്ല .

യാതൊരു നിയമ നടപടികളും പാലിക്കാതെ നിരപരാധിയെ പാടം ഫോറസ്റ്റ് ഓഫീസില്‍ പിടിച്ചു കൊണ്ട് പോയി ഭേദ്യം ചെയ്തു കുറ്റം സമ്മതിപ്പിക്കാന്‍ ഉള്ള നീക്കം ആണ് എല്‍ എല്‍ എ ഇടപെട്ടു തടഞ്ഞത് . കാട്ടാന ഷോക്ക്‌ അടിച്ചു ചരിഞ്ഞ സംഭവത്തില്‍ ആരെയെങ്കിലും പ്രതി ചേര്‍ത്ത് പാടം വനം വകുപ്പ് ജീവനക്കാര്‍ തടിയൂരാന്‍ ഉള്ള ശ്രമം നടക്കുന്നു എന്ന് കര്‍ഷകര്‍ പറയുന്നു . ഈ രീതി തുടര്‍ന്നാല്‍ ശക്തമായ സമര പരിപാടികള്‍ സംഘടിപ്പിക്കും എന്ന് ഗ്രാമവാസികള്‍ പറഞ്ഞു .

ചിറ്റാറില്‍ മത്തായിയെ ക്രൂരമായി മര്‍ദിച്ചു കൊന്ന വനം വകുപ്പ് നാടിന് എന്ത് നന്മയാണ് ചെയ്യുന്നത് എന്ന് നാട്ടുകാര്‍ ചോദിക്കുന്നു . പത്തനംതിട്ട ചിറ്റാറില്‍ വനംവകുപ്പ് കസ്റ്റഡിയിലെടുത്ത മത്തായിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വനം വകുപ്പിനെ പ്രതി ചേര്‍ത്ത് ആണ് അന്വേഷണം നടക്കുന്നത് . കാര്‍ഷിക ഗ്രാമത്തിലെ കര്‍ഷകരെ സംരക്ഷിക്കാന്‍ വനം വകുപ്പ് തയാറാകണം

പാടത്തെ ഫോറസ്റ്റ് ഓഫീസിലെ സംഭവം : കെ യു ജനീഷ് കുമാർ എം എൽ എയുടെ പ്രതികരണം

പാടത്തെ ഫോറസ്റ്റ് ഓഫീസിലെ സംഭവത്തെക്കുറിച്ച്.തലപോയാലും ജനങ്ങള്‍ക്കൊപ്പം: കെ യു ജനീഷ് കുമാർ എം എൽ എ

നിരന്തരം വര്‍ധിച്ചുവരുന്ന വന്യജീവി ആക്രമത്തിനെതിരെ ജനങ്ങള്‍ ഒരു പ്രതിഷേധയോഗം നടത്തുകയുണ്ടായി. അതില്‍ പങ്കെടുക്കാനാണ് ആ ദിവസം അവിടെ എത്തുന്നത്. അപ്പോഴാണ് ഒരു ഇതരസംസ്ഥാന തൊഴിലാളിയുടെ ഗര്‍ഭിണിയായ ഭാര്യ വിളിച്ച്, കഴിഞ്ഞ ദിവസം കാട്ടാന ഷോക്കേറ്റ് മരിച്ച കേസില്‍ അവരുടെ ഭര്‍ത്താവിനെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത വിവരം പറയുന്നത്.
അപ്പോള്‍ത്തന്നെ, ഉയര്‍ന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥനുമായി സംസാരിച്ചു. പ്രദേശവാസികൾ പറയുന്നത് പ്രകാരം, കാട്ടാന ഷോക്കേറ്റ് മരിച്ചതുമായി ബന്ധപ്പെട്ട് “ഇന്നലെ മാത്രം 11 പേരെ” ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പ്രദേശത്തുനിന്ന് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കാട്ടാനയുടെ മരണത്തിന്റെ മറവില്‍ നാട്ടിലാകെ ഭീകരാന്തരീക്ഷം സൃഷ്ടിക്കാനാണ് സമീപ ദിവസങ്ങളിൽ ചില ഉദ്യോഗസ്ഥർ ശ്രമിച്ചത് എന്നാണ് ഇതിലൂടെ മനസിലാക്കുന്നത്. തുടര്‍ന്നാണ് പൊലീസ് ഉന്നത ഉദ്യോഗസ്ഥരേയും കൂട്ടി പാടം ഫോറസ്റ്റ് ഓഫീസില്‍ എത്തുന്നത്. ഇതര സംസ്ഥാന തൊഴിലാളിയായ യുവാവിനെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ അന്യായമായി കസ്റ്റഡിയില്‍ വച്ചിരിക്കുകയാണെന്ന് മനസിലാക്കുന്നത്.

ഒരു നോട്ടീസ് കൊടുത്ത് വിളിക്കാവുന്ന സംഭവത്തില്‍ നാട്ടിലാകെ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് സാധാരണക്കാരെ പ്രതിസന്ധിയിലാക്കുന്ന ഇടപെടലാണ് ചില ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്.പുറത്തുവന്ന വീഡിയോയിലെ ഒന്ന് രണ്ട് പരാമര്‍ശങ്ങള്‍ മാധ്യമങ്ങള്‍ വിമര്‍ശിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു.

അത്തരം പരാമര്‍ശങ്ങളല്ല, ആ നാടും അവര്‍ക്കുവേണ്ടി ഞാന്‍ ഉയര്‍ത്തിയ വിഷയവുമാണ് പ്രധാനം. ഇങ്ങനെ ജനങ്ങളെ ദ്രോഹിക്കുന്ന ചില ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ സമീപനത്തിൽ പല തീവ്ര സംഘടനകളും ജനങ്ങള്‍ക്കിടയില്‍ ദുഷ്പ്രചരണം നടത്തി മുതലെടുക്കാന്‍ ശ്രമിക്കുന്ന ഘട്ടത്തിലാണ് അങ്ങനെയുള്ള പരാമര്‍ശങ്ങള്‍ നടത്തേണ്ടി വന്നതും.ഞാന്‍ ഉയര്‍ത്തിയ വിഷയങ്ങള്‍ ജനങ്ങള്‍ക്കൊപ്പംനിന്ന് നയിക്കും. തലപോയാലും ജനങ്ങള്‍ക്കൊപ്പം

– കെ യു ജനീഷ് കുമാർ എം എൽ എ

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com