തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർധനവ്. ഇന്നലെ 104680 ആയിരുന്ന സ്വർണവില ഇന്ന് 880 രൂപ വർധിച്ച് 1,05,560 രൂപയിൽ എത്തിനിൽക്കുകയാണ്. 12,980 രൂപയാണ് ഇന്നത്തെ ഗ്രാമിന്റെ വിപണിനിരക്ക്. എന്നാൽ ഇന്ന് നേരിയ വർധനവോടെ 13,195 രൂപയിൽ എത്തി നിൽക്കുകയാണ് വിപണിനിരക്ക്.
സംസ്ഥാനത്ത് സ്വർണ വിലയിൽ കഴിഞ്ഞ ദിവസങ്ങളിലായി വൻ ഇടിവാണ് രേഖപ്പെടുത്തിയിരുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് സ്വർണവില എത്തി നിന്നിരുന്നു. എന്നാൽ, അതിൽ നിന്ന് ഒറ്റയടിയ്ക്കാണ് കുതിച്ചു ചാട്ടം സംഭവിച്ചത്.
പശ്ചിമേഷ്യന്‍ യുദ്ധമടക്കം ഭൗമ രാഷ്ട്രീയ കാലാവസ്ഥ സങ്കീര്‍ണമായി തുടരുന്നത് സ്വര്‍ണവിലയില്‍ വലിയ തോതില്‍ പ്രതിഫലിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ മാര്‍ക്കറ്റിലും സ്വര്‍ണവിലയില്‍ നിരന്തര മാറ്റങ്ങള്‍ തുടരാന്‍ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു.



