Saturday, June 27, 2026
Homeകേരളംലഹരി മാഫിയക്കെതിരെ ഒരുമിച്ചു നിൽക്കണം: മന്ത്രി കെ മുരളീധരൻ

ലഹരി മാഫിയക്കെതിരെ ഒരുമിച്ചു നിൽക്കണം: മന്ത്രി കെ മുരളീധരൻ

ലഹരി മാഫിയയുടെ അതിശക്തമായ പിടിമുറുക്കൽ മനുഷ്യരാശിക്ക് തന്നെ വലിയ അപകടമായി മാറിയിരിക്കുകയാണെന്നും ഇതിനെതിരെ കേരളം ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും ആരോഗ്യ, ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ പറഞ്ഞു. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം സിറ്റി പൊലിസ് മാനവീയം വീഥിയിൽ സംഘടിപ്പിച്ച സൈക്കിൾ റാലിയുടേയും വാക്കത്തോണിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ ലഹരിയുടെ സ്വാധീനം പൂർണമായും തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെ ആഭ്യന്തര മന്ത്രി മുൻകൈ എടുത്ത് നടപ്പാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിക്ക് പൂർണ പിന്തുണ നൽകണമെന്ന് മന്ത്രി പറഞ്ഞു. ലഹരിയുടെ സ്വാധീനം കാരണം സ്വന്തം മാതാപിതാക്കളെ മക്കളും, പിഞ്ചുകുഞ്ഞുങ്ങളെ മാതാപിതാക്കളും ദയയേതുമില്ലാതെ കൊലപ്പെടുത്തുന്ന വാർത്തകളാണ് ഇന്ന് മാധ്യമങ്ങളിൽ നിറയുന്നത്. ചെറിയ കുട്ടികൾ പോലും ഇതിന്റെ കെണിയിൽപ്പെടുന്നുണ്ട് എന്നത് ആശങ്കാജനകമാണ്.

വിദ്യാർഥികളുടെ ആത്മഹത്യകൾക്ക് പിന്നിൽ മാനസിക സമ്മർദമാണെന്ന് മാതാപിതാക്കൾ പറയുമ്പോഴും അവരെ അതിലേക്ക് നയിച്ച ലഹരിയുടെ സ്വാധീനത്തെക്കുറിച്ച് ചിന്തിക്കാൻ പലപ്പോഴും സാധിക്കുന്നില്ല. ലഹരിയിൽ നിന്നുള്ള സമ്പൂർണ മോചനമാണ് നമുക്ക് വേണ്ടതെന്നും മന്ത്രി വ്യക്തമാക്കി. തുടർന്ന് തൂഫാൻ വാരിയർമാർക്ക് മന്ത്രി തൂഫാൻ ബാഡ്ജുകൾ വിതരണം ചെയ്തു.

സൈക്കിൾ റാലിയും വാക്കത്തോണും മാനവീയം വീഥിയിൽ നിന്നും ആരംഭിച്ച് സെൻട്രൽ സ്റ്റേഡിയത്തിൽ സമാപിച്ചു. ചടങ്ങിൽ ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് അഞ്ജലി ഭാവന, ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് സ്പർജൻ കുമാർ, സിറ്റി പോലീസ് കമ്മീഷണർ ഡോ. അരുൾ ആർ ബി കൃഷ്ണ, അസിസ്റ്റന്റ് ഡയറക്ടർ സായി റീജണൽ സെൻറർ തിരുവനന്തപുരം നിമിഷ പിച്ചാര തുടങ്ങിയവർ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com