Thursday, June 25, 2026
Homeകേരളംകാർഷിക യന്ത്രോപകരണങ്ങൾക്ക് സബ്‌സിഡി: ജൂലൈ 1 മുതൽ അപേക്ഷിക്കാം

കാർഷിക യന്ത്രോപകരണങ്ങൾക്ക് സബ്‌സിഡി: ജൂലൈ 1 മുതൽ അപേക്ഷിക്കാം

കാർഷിക മേഖലയിലെ യന്ത്രവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ കേന്ദ്രസഹായത്തോടെ നടപ്പാക്കുന്ന സബ്മിഷൻ ഓൺ അഗ്രികൾച്ചറൽ മെക്കനൈസേഷൻ (SMAM) പദ്ധതിയിലേക്ക് 2026-27 വർഷത്തെ അപേക്ഷകൾ ജൂലൈ 1 രാവിലെ 11 മുതൽ ഓൺലൈനായി സമർപ്പിക്കാം.

പദ്ധതിയുടെ ഭാഗമായി കാർഷിക യന്ത്രങ്ങൾ, ഉപകരണങ്ങൾ, വിളവെടുപ്പാനന്തര സംസ്‌കരണ-മൂല്യവർധിത പ്രവർത്തനങ്ങൾക്കാവശ്യമായ യന്ത്രങ്ങൾ എന്നിവയ്ക്ക് വ്യക്തിഗത കർഷകർക്ക് 40 മുതൽ 50 ശതമാനം വരെ സബ്‌സിഡി ലഭിക്കും.

കർഷക കൂട്ടായ്മകൾ, സ്വയം സഹായക സംഘങ്ങൾ, കർഷക ഉൽപ്പാദക സംഘടനകൾ, പഞ്ചായത്തുകൾ തുടങ്ങിയവർക്ക് കസ്റ്റം ഹയറിംഗ് സെന്ററുകൾ സ്ഥാപിക്കാൻ പദ്ധതി തുകയുടെ 40 ശതമാനം സാമ്പത്തിക സഹായവും ഫാം മെഷിനറി ബാങ്കുകൾ സ്ഥാപിക്കാൻ പരമാവധി 24 ലക്ഷം രൂപ വരെ സഹായവും ലഭിക്കും. വനാവകാശത്തിന്റെ പരിധിയിൽ വരുന്ന പട്ടയമുള്ള ഗുണഭോക്താക്കൾക്ക് 90 ശതമാനം വരെ ആനുകൂല്യം അനുവദിച്ചിട്ടുണ്ട്.

വ്യക്തിഗത ഗുണഭോക്താക്കളുടെ എണ്ണം കൂടുതലായാൽ Agrimachinery Portal-ലെ Online Lottery Module മുഖേന സുതാര്യമായ രീതിയിൽ ഗുണഭോക്തൃ തിരഞ്ഞെടുപ്പ് നടത്തും. 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള കസ്റ്റം ഹയറിംഗ് സെന്റർ, ഫാം മെഷിനറി ബാങ്ക് പദ്ധതികൾ ബാങ്ക് വായ്പയുമായി ബന്ധിപ്പിച്ച മൂലധന സബ്‌സിഡി മാതൃകയിലായിരിക്കും നടപ്പാക്കുക.

അപേക്ഷകൾ agrimachinery.nic.in ലൂടെ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെട്ട കൃഷിഭവനിലോ കൃഷി എഞ്ചിനീയറിംഗ് വിഭാഗം ഓഫീസുകളിലോ ബന്ധപ്പെടാം. ഫോൺ: 0471-2306748, 0477-2266084, 0495-2725354. smamkerala@gmail.com.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com