Monday, May 4, 2026
Homeകേരളംകാലടി സംസ്കൃത സർവകലാശാലയിൽ വിരമിക്കുന്ന ദിവസം പ്രഫസറായ ഡോക്ടർ ലിസി മാത്യുവിനെതിരെ നടപടി: അധ്യാപകർ പ്രതിഷേധിച്ചു

കാലടി സംസ്കൃത സർവകലാശാലയിൽ വിരമിക്കുന്ന ദിവസം പ്രഫസറായ ഡോക്ടർ ലിസി മാത്യുവിനെതിരെ നടപടി: അധ്യാപകർ പ്രതിഷേധിച്ചു

കാലടി സംസ്കൃത സർവകലാശാലയിൽ അധ്യാപകരുടെ പ്രതിഷേധം. വിരമിക്കുന്ന ദിവസം പ്രഫസറായ ഡോക്ടർ ലിസി മാത്യുവിനെതിരെ നടപടി സ്വീകരിക്കാനുള്ള വി.സി.യുടെ നീക്കമാണ് പ്രതിഷേധത്തിന് കാരണം. സർവകലാശാല അനുമതിയില്ലാതെ പുസ്തക പ്രകാശനത്തിന് ശ്രമിച്ചെന്നും, തോറ്റ വിദ്യാർത്ഥിയെ ജയിപ്പിച്ചെന്നും ആരോപിച്ച് ലിമി മാത്യുവിന് വി.സി.

ചട്ടമ്പിസ്വാമികളുടെ ജീവചരിത്രം പ്രസിദ്ധീകരിക്കുന്നതിലും, തോറ്റ വിദ്യാർത്ഥിയെ വിജയിപ്പിച്ചതിലും വീഴ്ചയുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് സംസ്കൃത സർവകലാശാല സീനിയർ പ്രൊഫസർ ലിസി മാത്യുവിന് വൈസ്. ചാൻസിലർ സിസ തോമസ് ചാർജ് മെമ്മോ നൽകിയത്. എന്നാൽ ഇത് രണ്ടിലും തനിക്ക് പങ്കുണ്ടില്ല, വ്യക്തിപരമായി വേട്ടയാടുന്നതിന് പിന്നിൽ എന്താണ് കാരണമെന്ന് അറിയില്ലെന്നും ലിസി മാത്യു പറയുന്നു. 31 വർഷത്തെ സേവനത്തിന് ശേഷം പിരിഞ്ഞുപോകുമ്പോൾ ലഭിച്ച പ്രതിഫലം ഇതാണെന്നും ലിസി മാത്യു…

സിസി തോമസ് വി.സിയായ ശേഷം നടക്കുന്നത് ഭരണകൂട ഭീകരതയാണ്. ഇഷ്ടമില്ലാത്തവരെ തകർക്കാനാണ് ശ്രമം. സ്ഥിരം വി.സി സ്ഥാനത്തേക്ക് വരാൻ എനിക്ക് യോഗ്യതയുണ്ടെന്നാണ് കരുതുന്നത്. അതുകൊണ്ടാകണം, എന്നെ ഉന്നം വെക്കുന്നത് എന്നും ലിമി മാത്യു.

വിരമിക്കുന്ന ദിവസം തന്നെ പ്രഫസർക്കെതിരെ നടപടി സ്വീകരിക്കാനുള്ള വി.സി.യുടെ നീക്കത്തിൽ അധ്യാപക കൂട്ടായ്മയും പ്രതിഷേധിച്ചു. സർവകലാശാല കാമ്പസിൽ അധ്യാപകർ പ്രകടനം നടത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com