Saturday, June 27, 2026
Homeഇന്ത്യബെംഗളൂരുവിനെ നടുക്കി കൂട്ടക്കൊല: പ്രണയം എതിർത്തതിന് സ്വന്തം അമ്മയേയും അച്ഛനേയും സഹോദരിയേയും യുവതിയും കാമുകനും ചേർന്ന്...

ബെംഗളൂരുവിനെ നടുക്കി കൂട്ടക്കൊല: പ്രണയം എതിർത്തതിന് സ്വന്തം അമ്മയേയും അച്ഛനേയും സഹോദരിയേയും യുവതിയും കാമുകനും ചേർന്ന് കൊന്നു

ബെംഗളൂരുവിനെ നടുക്കി കൂട്ടക്കൊല. പ്രണയം എതിർത്തതിന് സ്വന്തം അമ്മയേയും അച്ഛനേയും സഹോദരിയേയുമാണ് യുവതിയും കാമുകനും ചേർന്ന് കൊന്നത്. സംഭവത്തിൽ പ്രതി ശ്വേത നേരത്തെ പിടിയിലായിരുന്നു. ശ്വേതയുടെ സുഹൃത്തും ലിവ് ഇൻ പങ്കാളി കെന്നത്ത് കൂടി ഇന്നലെ അറസ്റ്റിൽ ആയി.

കെആർപുരം പോലീസ് സ്റ്റേഷൻ പരിധിയിലെ സീഗെഹള്ളിയിലെ സായ് ഗ്രീൻ അപ്പാർട്മെൻ്റിൽ സോമസുന്ദർ (55), ഭാര്യ മുത്തുലക്ഷ്മി (48), ഇളയ മകൾ സുപ്രിയ (20) എന്നിവരാണ് കൊല്ലപ്പെട്ടത്. സോമസുന്ദറിൻ്റെ മൂത്ത മകളാണ് ശ്വേത.

പ്രണയബന്ധത്തെ എതിർത്തത് അരുംകൊലയാണെന്ന് ബെംഗളൂരു പൊലീസ് വ്യക്തമാക്കി. ശ്വേതയ്ക്ക് ഏകദേശം 30 ലക്ഷം രൂപയുടെ കടബാധ്യതയുണ്ടായിരുന്നു. ഈ കടത്തെക്കുറിച്ച് മാതാപിതാക്കളുടെ നിരന്തരം ചോദ്യം ചെയ്തിരുന്നത് കുടുംബത്തിൽ വലിയ അസ്വാരസ്യങ്ങൾക്ക് കാരണമായിരുന്നുവെന്ന് പൊലീസ് പറയുന്നു.

തിങ്കളാഴ്ച വൈകിട്ടാണ് ഞെട്ടിക്കുന്ന സംഭവം നടക്കുന്നത്. കെന്നത്തുമായി ശ്വേത അപ്പാർട്ട്‌മെൻ്റിലെത്തി. ഈ സമയം അമ്മ മുത്തുലക്ഷ്മി മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. സോമസുന്ദറും സുപ്രിയയും പുറത്ത് പോയിരിക്കുകയായിരുന്നു. ഇതിനിടെ മുത്തുലക്ഷ്മിയുമായി ശ്വേതയും കെന്നത്തും തർക്കത്തിലേർപ്പെട്ടു. പിന്നാലെ, വാൾ ഉപയോഗിച്ച് ഇവർ അമ്മയെ ആക്രമിച്ചു.

ഗുരുതരമായി പരിക്കേറ്റ മുത്തുലക്ഷ്മി സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചു. മറ്റാരെങ്കിലും വരുന്നതിന് മുമ്പ് വീട്ടിലെ രക്തക്കറ ഇരുവരും തുടച്ചുമാറ്റി. എന്നാൽ പിന്നാലെ സുപ്രിയ വീട്ടിലേക്ക് എത്തുകയായിരുന്നു. ശ്വേത സുപ്രിയയെ തടഞ്ഞുവെക്കുകയും ചെയ്തത് വടിവാള് ഉപയോഗിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ഇതിന് ശേഷമാണ് സോമസുന്ദർ വീട്ടിലേക്ക് വരുന്നത്. അച്ഛനേയും മകളും കാമുകനും വെറുതേ വിട്ടില്ല. ക്രൂരമായ ആക്രമണത്തിൽ പരിക്കേറ്റ സോമസുന്ദർ വീടിന് പുറത്തേക്ക് ഓടിയെങ്കിലും വഴിയിൽ വീണ് മരിച്ചു.

ഇഷ്ടമുള്ള ഒരു കാര്യവും ചെയ്യാൻ ചെറുപ്പം മുതൽ അമ്മ തന്നെ അനുവദിച്ചിരുന്നില്ല എന്നാണ് ശ്വേത പറയുന്നത്. ഇഷ്ടമുള്ള വസ്ത്രം ധരിക്കാനോ ഇഷ്ടപ്പെട്ട ഇടങ്ങളിൽ പോകാനോ തനിക്ക് അനുവാദമുണ്ടായിരുന്നില്ലെന്ന് ഇവർ പറയുന്നു. ഒടുവിൽ തൻ്റെ പ്രണയത്തെ കൂടി എതിർത്തതോയൊണ് ശ്വേതയ്ക്ക് വൈരാഗ്യമുണ്ടാക്കിയത്.

കൊലപാതകം നടന്ന് കഴിഞ്ഞ ദിവസം പോണ്ടിച്ചേരി സ്റ്റേഷനിൽ നിന്നാണ് ശ്വേത പിടിയിലായത്. പുതുച്ചേരിയിൽ ബീച്ചുകളിലെ കുടിലുകളിൽ ഒളിവിൽ കഴിയുകയായിരുന്നു. ഇന്നലെയാണ് ഇയാൾ പിടിയിലായത്. പോണ്ടിച്ചേരിയിലെ ഒരു ബാറിൽ നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com