കാസര്‍ഗോഡ് ചന്തേരയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് പടന്ന സ്വദേശി രാജീവന്റെ മകന്‍ വസുദേവനാണ് മരിച്ചത്. 20 വയസായിരുന്നു. കൂടെ സഞ്ചരിച്ച ആദിത്യനെ ഗുരുതര പരുക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച ഉച്ചയോടെ കാലിക്കടവ് – തൃക്കരിപ്പൂര്‍ റോഡില്‍ ചന്തേര യു.പി സ്‌കൂളിന് സമീപമാണ് അപകടം നടന്നത്. ബൈക്ക് യാത്രക്കാര്‍ മുന്നിലുള്ള കാറിനെ മറികടക്കുന്നതിനിടെയാണ് അപകടം. റോഡിലേക്ക് തെറിച്ചുവീണ ഇരുവരെയും ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും വസുദേവിനെ രക്ഷിക്കാനായില്ല.



