Sunday, June 28, 2026
Homeകേരളംപെരുമ്പാവൂരിൽ വാഹന പരിശോധനയ്ക്കിടെ അമിത വേഗതയിൽ മുന്നോട്ടെടുത്ത കാർ തട്ടി പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു

പെരുമ്പാവൂരിൽ വാഹന പരിശോധനയ്ക്കിടെ അമിത വേഗതയിൽ മുന്നോട്ടെടുത്ത കാർ തട്ടി പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു

പെരുമ്പാവൂർ പോലീസ് സ്റ്റേഷനിലെ കൺട്രോൾ റൂം വാഹനത്തിലെ പൊലീസുകാരൻ ജെയ്സന് ആണ് പരിക്കേറ്റത്.ഞായറാഴ്ച വൈകിട്ട് പെരുമ്പാവൂർ വളയൻ ചിറങ്ങരയിൽ ആയിരുന്നു സംഭവം. ഒരു കാർ പരിശോധിക്കണമെന്ന സന്ദേശത്തിനു പിന്നാലെ കാർ വളയംചിറങ്ങരയിൽ ഉണ്ട് എന്ന് അറിഞ്ഞാണ് കൺട്രോൾ റൂം വാഹനം സ്ഥലത്ത് എത്തിയത്. ജയ്സൺ വാഹനത്തിൽ നിന്നിറങ്ങി കാറിനരികിൽ എത്തിയപ്പോൾ കാർ പിന്നോട്ടെടുത്ത ശേഷം അതിവേഗം മുന്നോട്ട് ഓടിച്ചു പോവുകയായിരുന്നു.

രണ്ടു വാഹനങ്ങൾക്കും ഇടയിൽ പെട്ടാണ് പോലീസുകാരന് പരിക്കേറ്റത്. ഗുരുതരമായ പരിക്ക് അല്ലെങ്കിലും പോലീസുകാരന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പെരുമ്പാവൂർ പോലീസ് കേസെടുത്തിട്ടുണ്ട്. വാഹനത്തിനും ഇത് ഓടിച്ചിരുന്ന ആൾക്കുമായി അന്വേഷണം ഊർജ്ജിതമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com