സംസ്ഥാനത്ത് ചിപ്പ് ഘടിപ്പിച്ച, ഹോളോഗ്രാം മുദ്രയുള്ള സ്മാർട്ട് ഡ്രൈവിംഗ് ലൈസൻസുകള്‍ നടപ്പാക്കുമെന്ന് ഗതാഗത മന്ത്രി സി.പി.ജോണ്‍ പറഞ്ഞു. ഇപ്പോള്‍ നല്കുന്ന ഇ-ലൈസൻസ് മറ്റ് സംസ്ഥാനങ്ങളില്‍ പ്രശ്നമാകുന്ന സാഹചര്യത്തിലാണിത്.
ഡല്‍ഹിയില്‍ കേരള പത്രപ്രവർത്തക യൂണിയൻ ഡല്‍ഹി ഘടകം സംഘടിപ്പിച്ച ‘മൈക്ക് ടുഗദർ’ സംവാദ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡ്രൈവിംഗും റോഡ് സുരക്ഷയും പാഠ്യപദ്ധതിയുടെ ഭാഗമാക്കുമെന്നും മന്ത്രി പറഞ്ഞു.
പ്ലസ് ടു കഴിഞ്ഞിറങ്ങുന്ന ഒരു വിദ്യാർത്ഥിക്ക് ഡ്രൈവിംഗ് അറിഞ്ഞിരിക്കുന്ന വിധത്തില്‍ പരിശീലനം നല്‍കും. സൗജന്യ യാത്ര മൂലം സ്വകാര്യ ബസ് സർവീസുകള്‍ക്ക് വന്ന നഷ്ടം പരിഹരിക്കാൻ ശ്രമിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ച നികുതി ഇളവ് സർക്കാർ നല്കിയ സഹായമാണെന്നും അദ്ദേഹം പറഞ്ഞു.



