Monday, September 16, 2024
Homeകേരളംകേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു.

കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു.

തിരുവനന്തപുരം;  കേരള പുരസ്‌കാരങ്ങളായ കേരള ജ്യോതി, കേരള പ്രഭ, കേരള ശ്രീ എന്നിവ ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ സമ്മാനിച്ചു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷനായി.

കേരള ജ്യോതി പുരസ്‌കാരം സാഹിത്യകാരൻ ടി പദ്മനാഭൻ ഏറ്റുവാങ്ങി. കേരള പ്രഭ പുരസ്‌കാര ജേതാവായ ജസ്റ്റിസ് (റിട്ട.) ഫാത്തിമ ബീവിക്കുവേണ്ടി സഹോദരി കുൽസം ബീവിയുടെ മകൻ എ അബ്ദുൾ ഖാദർ അവാർഡ് ഏറ്റുവാങ്ങി. കലാ മേഖലയിലെ സംഭാവനയ്‌ക്ക് സൂര്യ കൃഷ്ണമൂർത്തി കേരള പ്രഭ പുരസ്‌കാരം ഏറ്റുവാങ്ങി.

കേരള ശ്രീ പുരസ്‌കാരത്തിന്‌ സാമൂഹ്യ സേവന മേഖലയിൽനിന്ന് പുനലൂർ സോമരാജനും ആരോഗ്യമേഖലയിൽനിന്ന്‌ ഡോ. പി വി ഗംഗാധരനും വ്യവസായ – വാണിജ്യ മേഖലയിൽനിന്ന് രവി ഡി സിയും സിവിൽ സർവീസ് മേഖലയിൽനിന്ന്‌ കെ എം ചന്ദ്രശേഖരനും കലാമേഖലയിൽനിന്ന് സംഗീതജ്ഞൻ പണ്ഡിറ്റ് രമേശ് നാരായണനും പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments