Friday, January 17, 2025
Homeഅമേരിക്കസൗത്ത് വെസ്റ്റ് റീജിയണല്‍ മാര്‍ത്തോമ്മാ കോണ്‍ഫ്രറന്‍സ് ഡാളസിൽ ഇന്ന് തുടക്കം.

സൗത്ത് വെസ്റ്റ് റീജിയണല്‍ മാര്‍ത്തോമ്മാ കോണ്‍ഫ്രറന്‍സ് ഡാളസിൽ ഇന്ന് തുടക്കം.

ഷാജി രാമപുരം

ഡാളസ്: മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്ക ഭദ്രാസനത്തിന്റെ സൗത്ത് വെസ്റ്റ് റീജിയണിന്റെ ആഭിമുഖ്യത്തില്‍ മാര്‍ത്തോമ്മാ വോളൻന്ററി ഇവാന്‍ഞ്ചലിസ്റ്റിക് അസോസിയേഷന്‍ (ഇടവക മിഷന്‍), സേവികാസംഘം, സീനിയര്‍ ഫെലോഷിപ്പ് എന്നീ സംഘടനകളുടെ 11-ാമത് സംയുക്ത കോണ്‍ഫ്രറന്‍സിന് ഡാളസിൽ ഇന്ന് തുടക്കം.

ഇന്ന് (വെള്ളി) വൈകിട്ട് 3 മണിക്ക് ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ച് മാര്‍ത്തോമ്മാ ദേവാലയത്തില്‍ (11550 Luna Rd, Farmers Branch, Tx 75234) വെച്ച് തുടക്കം കുറിക്കുന്ന സൗത്ത് വെസ്റ്റ് റീജിയണല്‍ മാര്‍ത്തോമ്മാ കോണ്‍ഫ്രറന്‍സ് നാളെ (ശനി) ഉച്ചക്ക് 2 മണിക്ക് സമാപിക്കും.

റവ. ഏബ്രഹാം കുരുവിള (ലബക്ക് ), റവ. ജോൺ കുഞ്ഞപ്പി (ഒക്ലഹോമ ) എന്നിവർ മുഖ്യ ലീഡേഴ്സ് ആയ കോൺഫ്രറൻസിന്റെ മുഖ്യ ചിന്താവിഷയം Church On Mission Everywhere (Matthew 28:20) എന്നതാണ്.

ഡാളസ്, ഹൂസ്റ്റണ്‍, ഒക്‌ലഹോമ, ഓസ്റ്റിന്‍, ലബക്ക്, സാൻ അന്റോണിയോ എന്നിവിടങ്ങളിലുള്ള മാർത്തോമ്മാ ദേവാലയങ്ങളിൽ നിന്ന് ഇതിനോടകം 400 ൽ പരം അംഗങ്ങൾ കോൺഫ്രറൻസിൽ പങ്കെടുക്കുവാനായി രജിസ്റ്റർ ചെയ്തതായി ചുമതലക്കാർ അറിയിച്ചു.

കോൺഫ്രറൻസ് പ്രസിഡന്റ് റവ.അലക്സ്‌ യോഹന്നാൻ, വൈസ് പ്രസിഡന്റ് റവ. എബ്രഹാം തോമസ്, ജനറൽ കൺവീനർ സാം അലക്സ്‌ എന്നിവരുടെ നേതൃത്വത്തിൽ രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന ഈ കോണ്‍ഫ്രറന്‍സിന് ഈശോ മാളിയേക്കൽ (രജിസ്‌ട്രേഷന്‍ & ഹോസ്പിറ്റാലിറ്റി), പ്രൊഫ. സോമൻ വി. ജോർജ് (ഫിനാന്‍സ്), ചാക്കോ ജോൺസൺ (ഫുഡ്‌ ), ബാബു സി. മാത്യു (പബ്ലിസിറ്റി & ട്രാന്‍സ്‌പോര്‍ട്ടേഷന്‍), ജോർജ് വർഗീസ് (വർഷിപ്പ് & ക്വയർ ), ജോജി ജോർജ് (അക്കമോഡേഷന്‍), സാറ ജോസഫ് (മെഡിക്കല്‍), മറിയാമ്മ ഡാനിയേൽ (പ്രയര്‍ സെല്‍), എന്നിവര്‍ കണ്‍വീനറുന്മാരായി വിപുലമായ സബ് കമ്മറ്റികൾ കോൺഫ്രറൻസിന്റെ വിജയത്തിനായി പ്രവർത്തിക്കുന്നു.

ഷാജി രാമപുരം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments