Saturday, July 27, 2024
Homeഅമേരിക്കഫിലഡൽഫിയ മലയാളികളുടെ പ്രിയങ്കരൻ ഷാജി സാമുവേൽ ഫൊക്കാന റീജണൽ വൈസ് പ്രസിഡന്റ് ആയി മത്സരിക്കുന്നു.

ഫിലഡൽഫിയ മലയാളികളുടെ പ്രിയങ്കരൻ ഷാജി സാമുവേൽ ഫൊക്കാന റീജണൽ വൈസ് പ്രസിഡന്റ് ആയി മത്സരിക്കുന്നു.

ന്യൂ യോർക്ക്: വേറിട്ട പ്രവർത്തന മികവിലൂടെയും, ആകർഷകമായ പെരുമാറ്റ ശൈലിയിലൂടെയും ഏവരുടെയും പ്രിയങ്കരനും, ഫൊക്കാനയുടെ ഇപ്പോഴത്തെ റീജണൽ വൈസ് പ്രസിഡന്റുമായ  ഷാജി സാമുവേൽ ഫൊക്കാനയുടെ അടുത്ത കാലയളവിലേക്കുള്ള റീജണൽ വൈസ് പ്രസിഡന്റ് ആയി മത്സരിക്കുന്നു. സജിമോൻ ആന്റണി നേതൃത്വം നൽകുന്ന ഡ്രീം ടീമിന്റെ ഭാഗമായാണ് ഷാജി സാമുവേൽ മത്സരിക്കുന്നത്.

ഫിലഡൽഫിയായിൽ ഫൊക്കയുടെ പ്രവർത്തനം വ്യാപിപ്പിക്കുന്നതിനും കൂടുതൽ സംഘടനകളെ ഫൊക്കാനയിലേക്ക് എത്തിക്കുന്നതിലും നിർണ്ണയാക പങ്ക് വഹിക്കുന്ന വ്യക്തിയാണ് ഷാജി. ഈ മികച്ച നേട്ടമാണ് വീണ്ടും അദ്ദേഹത്തെ മത്സരിപ്പിക്കാൻ ഏവരും അദ്ദേഹത്തെ പ്രേരിപ്പിച്ചത്.

ഫിലഡൽഫിയാ മലയാളികൾക്കിടയിൽ സാമൂഹ്യ- സാംസ്കാരിക-രാഷ്ട്രീയ-സാമുദായിക മേഖലകളിൽ അറിയപ്പെടുന്ന നേതാവാണ് ഷാജി സാമുവേൽ. സൗമ്യ പ്രകൃതക്കാരനായ ഷാജി സാമുവേൽ മലയാളികളുടെ ഏതു കാര്യങ്ങൾക്കും കൃത്യമായ ഇടപെടലുകൾ നടത്താറുണ്ട്. ഫിലഡൽഫിയായിലെ സാമൂഹ്യ രാഷ്ട്രീയ സാമുദായിക മേഖലകളില്‍ നിരവധി സംഭാവനകള്‍ നല്‍കിയിട്ടുള്ള ഷാജി സാമുവേൽ ഒരു ചാരിറ്റി പ്രവർത്തകൻ കൂടിയാണ്.

ഫിലഡൽഫിയാ ഏരിയയിലെ പ്രമുഖ മലയാളീ സംഘടനയായ മലയാളീ അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലഡൽഫിയായുടെ (മാപ്പ് ) കമ്മിറ്റി മെംബർ ആയി പ്രവർത്തിക്കുമ്പോഴും ഫിലഡൽഫിയാ ഏരിയയിലെ എല്ലാ മലയാളീ അസ്സോസിയേഷനുകളുമായും വളരെ അധികം സുഹൃത് ബന്ധം കാത്തു സൂക്ഷിക്കാൻ ശ്രദ്ധിച്ചിരുന്നു. ഷാജി തന്റെ വേറിട്ട പ്രവർത്തന രീതിയിലൂടെ അമേരിക്കൻ മലയാളികൾക്ക് ഇടയിൽ സുപരിചിതനുമാണ് .

കേരളാ സ്റ്റുഡന്റസ് കോൺഗ്രസ് (KSC ) എം ന്റെ പ്രവർത്തകനായി സ്കൂൾ കോളേജ് തലങ്ങളിൽ സംഘടന പ്രവർത്തനം നടത്തി നേതൃ നിരയിൽ പ്രവർത്തിച്ചു പടിപടിയായി ഉയർന്ന നേതാവാണ്‌ ഷാജി. കൂടാതെ പത്തനംതിട്ട കാതോലിക്കേറ്റ് ഹയർ സെക്കന്ററി സ്‌കൂൾ പി റ്റി എ പ്രസിഡന്റ്, YMC യുടെ ഡയറക്ടർ ബോർഡ് മെംബെർ, വൈസ്മെൻസ് ക്ലബ്ബിന്റെ പ്രസിഡന്റ്,  ജില്ലാ സ്പോർട്സ് കൗൺസിൽ മെമ്പർ എന്നീ പദവികളിലും ശോഭിച്ചിട്ടുള്ള വ്യക്തിത്വമാണ്.

കേരളാ യൂത്തു ഫ്രണ്ടിന്റെ ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ്, കേരളാ കോൺഗ്രസിന്റെ ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ കേരളാ രാഷ്ട്രിയത്തിൽ നിറഞ്ഞു നിൽക്കുമ്പോഴാണ്  2015 ൽ അദ്ദേഹം അമേരിക്കയിലേക്ക് കുടിയേറുന്നത്. ഭാര്യ മിൽസി, മക്കൾ മെറീന, സെറീന , ജോഷ് എന്നിവരോടൊപ്പം ഫിലഡൽഫിയായിൽ താമസിക്കുന്ന ഇദ്ദേഹം, ഫിലഡൽഫിയാ സെന്റ് പീറ്റേഴ്‌സ് സിറിയൻ ഓർത്തഡോസ് കത്തീഡ്രൽ ഇടവകാംഗമാണ്.

കേരളാ കോൺഗ്രസിന് വേണ്ടി പ്രവർത്തിച്ച പരിചയമാണ് പിന്നീട് അമേരിക്കൻ സാംസ്കരിക മേഖലയിൽ പ്രവർത്തിക്കാൻ ഉണ്ടായ പ്രചോദനമെന്ന് സജി വ്യക്തമാക്കി. അമേരിക്കൻ പ്രവാസി സമൂഹത്തിന് എന്നും ആവേശം പകരുന്ന യുവ തലമുറയുടെ പ്രതിനിധിയാണ് ഷാജി എന്നതിൽ സംശയമില്ല.

ഒരു സംഘടനയുടെ നിലനിൽപ്പ് തന്നെ കാലത്തിന് അനുസരിച്ചുള്ള മാറ്റമാണ് . ഫൊക്കാന ഇന്നു വരെ കണ്ടിട്ടില്ലാത്ത ഒട്ടേറെ മാറ്റങ്ങൾക്ക് നാന്ദി കുറിക്കാൻ തയ്യാർ എടുക്കുമ്പോൾ ഷാജി സാമുവേലിന്റെ പ്രവർത്തനം സംഘടനക്ക് മുതൽകൂട്ടാവും എന്നത്അ സംശയമില്ലാത്ത വസ്തുതയാണ്. അതുകൊണ്ടുതന്നെ പെൻസൽവാനിയ ഏരിയയിൽ നീന്നും എല്ലാവരും ഒരേ സ്വരത്തിൽ ഷാജി സാമുവേലിന്റെ നോമിനേഷനെ പിൻന്താങ്ങുന്നു.

യുവ തലമുറയെ അംഗീകരിക്കുന്നതിനോടൊപ്പം അനുഭവസമ്പത്തുള്ള വ്യക്തികളെ കുടി മുന്നിൽ നിർത്തി പ്രവർത്തിക്കുവാൻ തയ്യാർ എടുക്കുമ്പോൾ ഷാജി സാമുവേലിന്റെ മത്സരം യുവത്വത്തിനും അനുഭവ സമ്പത്തിനും കഴിവിനും കിട്ടുന്ന അംഗീകാരമാണ്. മാറ്റങ്ങൾക്ക് ശംഖോലി മുഴങ്ങിക്കൊണ്ടിരിക്കുന്ന ഫൊക്കാനയിൽ ഇത്തവണ യുവാക്കളുടെ ഒരു നിരതന്നെയാണ് സജിമോൻ ആന്റണിയുടെ നേതൃത്വത്തിൽ ഡ്രീം പ്രോജെക്റ്റുമായി മുന്നോട്ട് വന്നുകൊണ്ടിരിക്കുന്നത്.

പെൻസൽവേനിയ റീജിയനിൽ നിന്നുള്ള എല്ലാവരും ഒരേ സ്വരത്തിൽ ഷാജി സാമുവേലിന്റെ മത്സരത്തെ പിന്തുണക്കുന്നു . കൂടാതെ സെക്രട്ടറി ആയി മത്സരിക്കുന്ന ശ്രീകുമാർ ഉണ്ണിത്താൻ ,ട്രഷർ ആയി മത്സരിക്കുന്ന ജോയി ചക്കപ്പൻ , എക്സി . പ്രസിഡന്റ് സ്ഥാനാർഥി പ്രവീൺ തോമസ് , വൈസ് പ്രസിഡന്റ് സ്ഥാനാർഥി വിപിൻ രാജു, ജോയിന്റ് സെക്രട്ടറി സ്ഥാനാർഥി മനോജ് ഇടമന , ജോയിന്റ് ട്രഷർ ജോൺ കല്ലോലിക്കൽ , അഡിഷണൽ ജോയിന്റ് സെക്രട്ടറി അപ്പുകുട്ടൻ പിള്ള, അഡിഷണൽ ജോയിന്റ് ട്രഷർ മില്ലി ഫിലിപ്പ് ,വിമൻസ് ഫോറം ചെയർപേഴ്സൺ സ്ഥാനാർഥി രേവതി പിള്ള, നാഷണൽ കമ്മിറ്റി മെംബേഴ്‌സ് ആയ സോണി അമ്പൂക്കൻ ,രാജീവ് കുമാരൻ, അഡ്വ. ലതാ മേനോൻ ,ഷിബു എബ്രഹാം സാമുവേൽ,ഗ്രേസ് ജോസഫ്, അരുൺ ചാക്കോ , മേരി ഫിലിപ്പ് , മേരികുട്ടി മൈക്കിൾ , മനോജ് മാത്യു ,ഡോ. ഷൈനി രാജു, സ്റ്റാന്‍ലി ഇത്തൂണിക്കല്‍, മത്തായി ചാക്കോ , സിജു സെബാസ്റ്റ്യൻ , ജോർജി വർഗീസ് , സുദീപ് നായർ , സോമൻ സക്കറിയ , ബ്ലെസ്സൺ മാത്യു, ജീമോൻ വർഗീസ്, ജെയിൻ തെരേസ, ഹണി ജോസഫ് , അലൻ കൊച്ചൂസ്റീ, റീജിയണൽ വൈസ് പ്രസിഡന്റ് ആയിമത്സരിക്കുന്ന ബെന്‍ പോള്‍, ലിൻഡോ ജോളി , കോശി കുരുവിള,ഷാജി സാമുവേൽ, ധീരജ് പ്രസാദ് , ജോസി കാരക്കാട്, ലാജി തോമസ് , ആന്റോ വർക്കി,ആസ്റ്റർ ജോർജ് ട്രസ്റ്റീ ബോർഡിലേക്ക് മത്സരിക്കുന്ന സതീശൻ നായർ , ബിജു ജോൺ, നാഷണൽ കമ്മിറ്റി മെംബെർ ആയി മത്സരിക്കുന്ന സുദീപ് നായർ എന്നിവർ ഷാജി സാമുവേലിന് വിജയാശംസകൾ നേർന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments