അതിരാവിലെ വിളിച്ചുണർത്തിയതിൽ പ്രകോപിച്ച് ഉത്തർപ്രദേശിൽ യുവാവ് സ്വയം വെടിയുതിർത്ത് മരിച്ചു. ലാലു സിങ് (35) ആണ് മരിച്ചത്. വാക്കുതർക്കത്തിന് പിന്നാലെയാണ് യുവാവ് മരിച്ചത്.
കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. രാംപുർ ജത്തേരിയിലാണ് സംഭവം നടന്നത്. എന്നും രാവിലെ എട്ട് മണിക്കാണ് സാധാരണയായി ലാലു എഴുന്നേൽക്കാറുള്ളത്. എന്നാൽ കഴിഞ്ഞ ബുധനാഴ്ച അടുക്കള വാതിൽ തുറക്കുന്നതിനായി ലാലുവിനെ അഞ്ച് മണിക്ക് ഭാര്യ വിളിച്ചു. ഇതിന് പിന്നാലെ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാകുകയും ആശാ ദേവിയെ ലാലു ഉപദ്രവിക്കുകയുമായിരുന്നു. രാവിലെ ഏഴ് മണിയോടെ ആശാ ദേവിയുടെ സഹോദരനെ ഫോണിലേക്ക് വിളിക്കുകയും സഹോദരിയെ നന്നായി നോക്കണമെന്നും താൻ പോകുന്നുവെന്നും ലാലു പറഞ്ഞു.
പിന്നീട് മുറിയിലേക്ക് പോകുകയും സ്വയം വെടിയുതിർക്കുകയായിരുന്നു. പൊലീസിൽ അറിയിച്ചതിന് പിന്നാലെ സംഭവ സ്ഥലത്തെത്തുകയും മുറിക്കകത്ത് മരിച്ച നിലയിൽ ലാലുവിനെ കണ്ടെത്തി. മൃതദേഹത്തിന് അടുത്തു നിന്ന് പിസ്റ്റളും കണ്ടെത്തി. കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു. അതേസമയം, ഇരുവർക്കും ആറും ഒന്നും വയസുള്ള രണ്ട് മക്കളുണ്ട്.



