ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയി നിന്നും ഇന്ത്യൻ പ്രദേശത്തേക്ക് കടക്കാൻ ശ്രമിച്ച പാകിസ്ഥാൻ സ്വദേശിയെ ഇന്ത്യൻ സൈന്യം വെടിവെച്ച് കൊന്നു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം.
പാകിസ്താൻ ചാരനാണ് നുഴഞ്ഞു കയറാൻ ശ്രമിച്ചത്. അതിർത്തി കടക്കരുതെന്ന് സൈന്യം മുന്നറിയിപ്പ് നൽകിയിട്ടും അവഗണിച്ചതോടെയാണ് വെടിവെച്ചതെന്ന് ബിഎസ്എഫ് അറിയിച്ചു.
പിന്തിരിയാൻ ബിഎസ്എഫ് ഉദ്യോഗസ്ഥർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടും, വ്യക്തി മുന്നോട്ട് നീങ്ങിയതായും സംഭവസ്ഥലത്ത് വെച്ച് തന്നെ വെടിയേറ്റതായും സൈന്യം വ്യക്തമാക്കി.
ഓപ്പറേഷൻ സിന്ദൂരിനുശേഷം പാകിസ്ഥാൻ അതിർത്തിയിൽ വെടിനിർത്തൽ ലംഘനം നടത്തിയതിനെത്തുടർന്ന് സുരക്ഷാ സേന അതീവ ജാഗ്രതയിലാണ്.



