എയർഫോഴ്‌സിൽ അഗ്‌നിവിർ റിക്രൂട്ട്‌മെൻ്റിനുള്ള (02/2027) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം. അപേക്ഷകർ അവിവാഹിതരായിരിക്കണം. സെലക്ഷൻ ടെസ്റ്റ് 2026 സെപ്റ്റംബർ 22, 23 തീയതികളിൽ നടക്കും.
പ്രായം: അപേക്ഷകർ 2005 ജൂലായ് 1-നും 2010 ജനുവരി 1-നും ഇടയിൽ ജനിച്ചവരായിരിക്കണം. രണ്ടുതീയതികളും.
വിദ്യാഭ്യാസ യോഗ്യത
പ്ലസ്ടു/ തത്തുല്യം. അല്ലെങ്കിൽ മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ഓട്ടോമൊബൈൽ, കംപ്യൂട്ടർ സയൻസ്, ഇൻസ്ട്രുമെൻ്റേഷൻ ടെക്നോളജി, ഇൻഫർമേഷൻ ടെക്നോളജി എന്നിവയിലൊന്നിൽ നേടിയ ത്രിവത്സര ഡിപ്ലോമ. അല്ലെങ്കിൽ ദ്വിവത്സര വൊക്കേഷണൽ കോഴ്‌സ്.
രജിസ്ട്രേഷൻ/സൈൻ-എപി ചെയ്തശേഷമാണ് അപേക്ഷിക്കേണ്ടത്. ജൂലായ് 6-ന് രാവിലെ 11 മുതൽ അപേക്ഷിക്കാം. തീയതി അവസാന തീയതി: ജൂലായ് 26 (രാത്രി 11 വരെ) അപേക്ഷിക്കാം.
18 വയസ്സ് തികയാത്തവർ രക്ഷിതാവിൻ്റെ ഒപ്പും അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും https://iafrecruitment.edcil.co.in/agniveervayu/ എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.



