Tuesday, September 17, 2024
Homeസിനിമകിലിയന്‍ മര്‍ഫി മികച്ച നടന്‍; എമ്മ സ്റ്റോണ്‍ മികച്ച നടി; ആറോളം അവാര്‍ഡുകള്‍ സ്വന്തമാക്കി ഓപ്പന്‍ഹെയ്മര്‍;...

കിലിയന്‍ മര്‍ഫി മികച്ച നടന്‍; എമ്മ സ്റ്റോണ്‍ മികച്ച നടി; ആറോളം അവാര്‍ഡുകള്‍ സ്വന്തമാക്കി ഓപ്പന്‍ഹെയ്മര്‍; 96ാം ഓസ്‌കാര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.

കിലിയന്‍ മര്‍ഫി മികച്ച നടന്‍; എമ്മ സ്റ്റോണ്‍ മികച്ച നടി; ആറോളം അവാര്‍ഡുകള്‍ സ്വന്തമാക്കി ഓപ്പന്‍ഹെയ്മര്‍; 96ാം ഓസ്‌കാര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
ലോസ് ഏഞ്ചല്‍സിലെ ഡോള്‍ബി തീയേറ്ററില്‍ ലോക സിനിമാ ആരാധകര്‍ കാത്തിരുന്ന 96ാമത് ഓസ്‌കാര്‍ പുരസ്‌കാരങ്ങളുടെ വിതരണം ആരംഭിച്ചു. ക്രിസ്റ്റഫര്‍ നോളന്റെ ഓപ്പന്‍ഹെയ്മര്‍ ആറ് അവാര്‍ഡുകള്‍ സ്വന്തമാക്കി.

മികച്ച നടനുള്ള പുരസ്‌കാരം ഓപ്പന്‍ഹെയ്മറിലെ അഭിനയത്തിന് കിലിയന്‍ മര്‍ഫി സ്വന്തമാക്കി. മികച്ച സംവിധായകനായി ക്രിസ്റ്റഫര്‍ നോളനെ തിരഞ്ഞെടുത്തു. മികച്ച ക്യാമറ, ചിത്രസംയോജനം, മികച്ച പശ്ചാത്തലസംഗീതം എന്നിവയുമടക്കമാണ് ഓപ്പന്‍ഹെയ്മര്‍ ആറ് പുരസ്‌കാരങ്ങള്‍ നേടിയത്. പുവര്‍ തിംഗ്സ് എന്ന ചിത്രത്തിലെ അഭിനയത്തിന് എമ്മ സ്റ്റോണ്‍ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു.

മികച്ച സഹനടിയ്ക്കുള്ള പുരസ്‌കാരമാണ് ആദ്യമായി നല്‍കിയത്. ‘ദ ഹോള്‍ഡ് ഓവേഴ്സ്’ എന്ന ചിത്രത്തിലെ അഭിനയത്തിന് ഡേ വാന്‍ ജോയ് റാന്‍ഡോള്‍ഫ് മികച്ച സഹനടിയായി. ഓപ്പന്‍ഹൈമറിലെ അഭിനയത്തിന് റോബര്‍ട്ട് ഡൗണി ജൂനിയര്‍ മികച്ച സഹനടനായി തിരഞ്ഞെടുക്കപ്പെട്ടു.

ക്രിസ്റ്റഫര്‍ നോളന്റെ ‘ഓപ്പണ്‍ഹെയ്മര്‍’ ആണ് ഏറ്റവുമധികം നോമിനേഷനുകള്‍ ഇത്തവണ ലഭിച്ച ചിത്രം. 13 എണ്ണം. യോര്‍ഗോസ് ലാന്തിമോസിന്റെ പുവര്‍ തിംഗ്സിന് 11 നോമിനേഷനുകളും മാര്‍ട്ടിന്‍ സ്‌കോര്‍സെസിന്റെ കില്ലേര്‍സ് ഓഫ് ദ ഫ്‌ളവര്‍ മൂണിന് 10 നോമിനേഷനുകളാണ് ലഭിച്ചത്.

മികച്ച ഛായാഗ്രഹണത്തിന് നോളന്റെ ഓപ്പന്‍ഹെയ്മര്‍ തിരഞ്ഞെടുക്കപ്പെട്ടു. ഡച്ച്-സ്വീഡിഷ് ഛായാഗ്രാഹകന്‍ ഹൊയ്തെ വാന്‍ ഹൊയ്തേമ പുരസ്‌കാരം ഏറ്റുവാങ്ങി.ഗോഡ്സില്ല ഫ്രാഞ്ചൈസിക്കും ഇത്തവണ പുരസ്‌കാരം ലഭിച്ചു. ജാപ്പനീസ് ചിത്രമായ ഗോഡ്സില്ല മൈനസ് വണ്‍ വിഷ്വല്‍ ഇഫക്ട്സിനുള്ള പുരസ്‌കാരം നേടി. ദ് ബോയ് ആന്റ് ദി ഹെറോണ്‍ എന്ന ചിത്രം മികച്ച അനിമേഷന്‍ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു.

ഓസ്‌കാര്‍ നിശയില്‍ ഗാസയ്ക്ക് ഐക്യദാര്‍ഢ്യവുമായി ചില താരങ്ങള്‍ എത്തിയിരുന്നു. പ്രശസ്ത കലാ സംവിധായകന്‍ നിതിന്‍ ചന്ദ്രകാന്ത് ദേശായിയെ അനുസ്മരിക്കുന്ന ചടങ്ങും ഇത്തവണ ഓസ്‌കാര്‍ നിശയിലുണ്ടായി. ലഗാന്‍, ഹം ദില്‍ ദേ ചുകെ സനം അടക്കം ശ്രദ്ധേയമായ ചിത്രങ്ങളിലെ കലാസംവിധാനം നിതിനാണ് നിര്‍വഹിച്ചത്. വിവിധ സെഗ്മെന്റുകളില്‍ വേര്‍പിരിഞ്ഞ പ്രതിഭകളെ ഓര്‍ക്കുന്ന ‘ഇന്‍ മെമ്മോറിയം’ എന്ന ചടങ്ങിലാണിത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments