Saturday, June 27, 2026
Homeഅമേരിക്കനാദവിസ്മയത്തിന്റെ താളലയങ്ങൾ: രാജൻ കോരയുമായുള്ള "സ്വർഗീയ നാദം" സംവാദം വിജയകരമായി സമാപിച്ചു

നാദവിസ്മയത്തിന്റെ താളലയങ്ങൾ: രാജൻ കോരയുമായുള്ള “സ്വർഗീയ നാദം” സംവാദം വിജയകരമായി സമാപിച്ചു

പി പി ചെറിയാൻ

അറ്റ്ലാന്റ: ആഗോളതലത്തിലെ സംഗീതപ്രേമികൾക്ക് ആത്മീയവും സംഗീതാത്മകവുമായ ഒരു അപൂർവ സായാഹ്നം സമ്മാനിച്ചുകൊണ്ട് “സ്വർഗ്ഗീയ നാദം” മുഖാമുഖം പരിപാടി വിജയകരമായി സമാപിച്ചു. ഇന്ത്യൻ ക്രിസ്തീയ സംഗീതരംഗത്തെ പ്രമുഖ താളവാദ്യകലാകാരനും, ഗാനരചയിതാവും, സംഗീതസംവിധായകനുമായ ശ്രീ. രാജൻ കോരയുമായി നടത്തിയ സുവർണ്ണ സംഗീത സംവാദം ഏറെ ശ്രദ്ധേയമായി. 2026 ജൂൺ 26, വെള്ളിയാഴ്ച രാത്രി 8.15-ന് (EST) സൂം (Zoom) ഓൺലൈൻ പ്ലാറ്റ്‌ഫോമിലാണ് പരിപാടി അരങ്ങേറിയത്.

പി. പി. ചെറിയാന്റെ പ്രാർത്ഥനയോടെയാണ് പരിപാടികൾക്ക് തുടക്കമായത്. സംഗീത സായാഹ്നത്തിന് അനുഗ്രഹീതമായ ഒരു അന്തരീക്ഷം ഒരുക്കിക്കൊണ്ട് പ്രോഗ്രാമ്മ കോർഡിനേറ്റർ സണ്ണി പറവെനത്‌ സദസ്സിനെ സ്വാഗതം ചെയ്തു സംസാരിച്ചു.

തന്റെ ദീർഘകാല സംഗീത സപര്യയിലെ വിലയേറിയ അനുഭവങ്ങൾ രാജൻ കോര സദസ്സുമായി പങ്കുവെച്ചു. പ്രശസ്ത ഗായകസംഘമായ ക്യാമ്പസ് ക്രൂസേഡ് ഫോർ ക്രൈസ്റ്റിന്റെ “ഹാർട്ട് ബീറ്റ്സ്” സംഗീതസംഘത്തിന്റെ മുൻ അമരക്കാരനായ അദ്ദേഹം (1980-ൽ അംഗമായി, 1992 മുതൽ 2000 വരെ നേതൃത്വചുമതല വഹിച്ചു), ആ സുവർണ്ണകാലത്തെക്കുറിച്ചുള്ള ഓർമ്മകളും ആഗോളതലത്തിൽ നടത്തിയ സംഗീത യാത്രകളെക്കുറിച്ചും ഓർമ്മകളും അനുഭവങ്ങളും രാജൻ കോരവിശദീകരിച്ചു.

കൂടാതെ, സമകാലിക ക്രിസ്തീയ സംഗീതത്തിന്റെ വളർച്ച, സംഗീതത്തിൽ താളവാദ്യങ്ങൾക്കുള്ള പ്രാധാന്യം, ഗാനരചനയിലെയും സംഗീതസംവിധാനത്തിലെയും പുതിയ കാഴ്ചപ്പാടുകൾ എന്നിവയെക്കുറിച്ചുള്ള തന്റെ നിരീക്ഷണങ്ങളും അദ്ദേഹം സദസ്സുമായി പങ്കുവെക്കുകയുണ്ടായി.

“വരുംതലമുറയ്ക്ക് രാജൻ കോരയുടെ സംഗീത ജീവിതവും അനുഭവങ്ങളും വലിയൊരു പ്രചോദനമാണ്.” – സംഘാടകർ ആശംസകൾ നേർന്നു

മുഖാമുഖത്തോടൊപ്പം പരിപാടിയുടെ ഭാഗമായി നടന്ന ഭക്തിസാന്ദ്രമായ സംഗീത വിരുന്ന് ഏറെ ആസ്വാദ്യകരമായിരുന്നു. പ്രമുഖ ഗായകരായ സണ്ണി, ജോജു, സാബു, സിജി, അജി, ഷൈൻ, മെഴ്സി, റിത്തു , ഇഷാ എന്നിവർ ആലപിച്ച മനോഹരമായ ഗാനങ്ങൾ പരിപാടിയെ കൂടുതൽ സമ്പന്നമാക്കി.

ക്രിസ്തീയ സംഗീതരംഗത്തെ ആഴത്തിലുള്ള അനുഭവങ്ങൾ അറിയാൻ ആഗ്രഹിച്ചവർക്കും സംഗീതപ്രേമികൾക്കും ഒരുപോലെ ഇതൊരു അപൂർവ അവസരമായി മാറി. റവ. അലക്സാണ്ടർ തോമസ് നിർവഹിച്ച സമാപന പ്രാർത്ഥനയോടെ യോഗം വിജയകരമായി അവസാനിച്ചു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സംഗീതപ്രേമികളെ ഒരുമിപ്പിക്കാൻ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെ സാധിച്ചുവെന്നത് ഈ പരിപാടിയുടെ വലിയ വിജയമായി വിലയിരുത്തപ്പെടുന്നു. വരും ദിവസങ്ങളിൽ “സ്വർഗ്ഗീയ നാദം” പരമ്പരയുടെ അടുത്ത വാല്യങ്ങളിൽ കൂടുതൽ പ്രമുഖരെ ഉൾപ്പെടുത്തി പരിപാടി വിപുലീകരിക്കാനാണ് സംഘാടകരുടെ തീരുമാനം.അലക്സ് തോമസ് പങ്കെടുത്ത എല്ലാവർക്കും നന്ദി അറിയിച്ചു

പരിപാടിയുടെ വിജയത്തിനായി ക്രിയേറ്റീവ് പാർട്ണർ: സജി കൊട്ടാരക്കര,മീഡിയ പാർട്ണേഴ്സ്: പി. പി. ചെറിയാൻ, സി. വി. സാമുവൽ,ടെക്നിക്കൽ സപ്പോർട്ട്: ഡോ. മാത്യു വർഗീസ്, സിജി ആനന്ദ്, സിസ്‌ലി സണ്ണി,ഓൺലൈൻ പാർട്ണർ: സാംസ് റേഡിയോ യുകെ എന്നിവർ നേത്ര്വത്വം നൽകി.

വാർത്ത: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com