Sunday, June 28, 2026
Homeഇന്ത്യപോർച്ചുഗലിനെ തളച്ച് കൊളംബിയ; ഗോള്‍രഹിത സമനില, അവസരങ്ങള്‍ നഷ്ടമാക്കി റൊണാള്‍ഡോ.

പോർച്ചുഗലിനെ തളച്ച് കൊളംബിയ; ഗോള്‍രഹിത സമനില, അവസരങ്ങള്‍ നഷ്ടമാക്കി റൊണാള്‍ഡോ.

മിയാമി: ഫിഫ ലോകകപ്പിലെ കെ ഗ്രൂപ്പില്‍ പോര്‍ച്ചുഗലും കൊളംബിയയും തമ്മിലുള്ള മത്സരം ഗോള്‍രഹിത സമനില. കൊളംബിയയെ തോല്‍പിച്ചിരുന്നുവെങ്കില്‍ പോര്‍ച്ചുഗലിന് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്താന്‍ കഴിയുമായിരുന്നു. നിലവില്‍ മൂന്ന് മത്സരങ്ങളില്‍ രണ്ടു ജയവും ഒരു സമനിലയോടും കൂടി കൊളംബിയ ഗ്രൂപ്പ് ചാംപ്യന്‍മാരായി.

കൊളംബിയയുടെ മുന്നേറ്റത്തോടെയാണ് മത്സരത്തിന്റെ ആദ്യ പകുതി തുടങ്ങിയത്. ലൂയിസ് ഡയസും ജോണ്‍ കോര്‍ഡോബയും മികച്ച അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും കൊളംബിയയ്ക്കു വല കുലുക്കാന്‍ സാധിച്ചില്ല. 17-ാം മിനിറ്റില്‍ കൗണ്ടര്‍ ആക്രമണവുമായി മുന്നേറിയ കൊളംബിയ താരം ജോണ്‍ കോര്‍ഡോബ പോര്‍ച്ചുഗലിന്റെ ബ്രൂണോ ഫെര്‍ണാണ്ടസിന്റെ വെല്ലുവിളി മറികടന്നെങ്കിലും ഗോള്‍ കീപ്പര്‍ പോര്‍ച്ചുഗലിന്റെ രക്ഷകനായി. 24-ാം മിനിറ്റില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഗോള്‍ അടിക്കാന്‍ അവസരം ലഭിച്ചുവെങ്കിലും അത് പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞില്ല.

കൊളംബിയ താരം ജോണ്‍ അരിയാസിന്റെ ഫൗളില്‍ പോര്‍ച്ചുഗലിന് അനുകൂലമായ ഫ്രീകിക്ക് ലഭിച്ചു. എന്നാല്‍ റൊണാള്‍ഡോയുടെ കിക്ക് കൊളംബിയ ഗോളി കമിലോ വര്‍ഗാസ് അനായാസം പിടിച്ചെടുത്തു. ആദ്യ 30 മിനിറ്റുകള്‍ക്കു ശേഷം പോര്‍ച്ചുഗല്‍ മത്സരത്തിലേക്കു ശക്തമായി തിരികെയെത്തിയെങ്കിലും ഗോള്‍ അകന്നുനിന്നു.

39-ാം മിനിറ്റില്‍ പോര്‍ച്ചുഗല്‍ താരം ബ്രൂണോ ഫെര്‍ണാണ്ടസ് ക്ലോസ് റേഞ്ചില്‍ എടുത്ത ഷോട്ട് തകര്‍പ്പനൊരു സേവിലൂടെ കൊളംബിയ ഗോളി വര്‍ഗാസ് രക്ഷപെടുത്തി. പിന്നാലെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും റൂബന്‍ നെവസും ഗോള്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com