Thursday, June 25, 2026
Homeഇന്ത്യനായയുടെ കടിയേറ്റ കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകവെ ബൈക്ക് പോലിസ് തടഞ്ഞു; ലോറി ദേഹത്ത് കയറി കുട്ടി...

നായയുടെ കടിയേറ്റ കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകവെ ബൈക്ക് പോലിസ് തടഞ്ഞു; ലോറി ദേഹത്ത് കയറി കുട്ടി മരിച്ചു.

ബംഗളൂരു: നായുടെ കടിയേറ്റ കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോവുകയായിരുന്ന ദമ്പതികള്‍ സഞ്ചരിച്ച മോട്ടോര്‍ സൈക്കിള്‍ പോലിസ് തടഞ്ഞതിനെത്തുടര്‍ന്ന് ദേഹത്ത് ലോറി കയറി കുട്ടി ചതഞ്ഞു മരിച്ചു. സംഭവത്തെ തുടര്‍ന്ന് മാണ്ഡ്യയില്‍ സംഘര്‍ഷം. അമിത വേഗത്തില്‍ വന്ന വാഹനം ബൈക്കിനരികിലൂടെ മറികടന്ന് പോയതോടെ തെറിച്ചു വീണ കുട്ടിയുടെ ദേഹത്ത് പിന്നാലെ വന്ന ലോറി കയറിയിറങ്ങുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് എ.എസ്.ഐമാരെ മാണ്ഡ്യ ജില്ല പോലിസ് സൂപ്രണ്ട് മല്ലികാര്‍ജുന്‍ ബല്‍ദണ്ടി സസ്‌പെന്‍ഡ് ചെയ്തു.

മദ്ദൂര്‍ താലൂക്കിലെ ഗ്രാമത്തില്‍ നായ് കടിച്ചതിനെത്തുടര്‍ന്ന് ഹൃതിക്ഷയെ(നാല് )അടിയന്തര ചികില്‍സക്കായി മാതാപിതാക്കള്‍ ഇരുചക്രവാഹനത്തില്‍ മാണ്ഡ്യ നഗരത്തിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ദമ്പതികളെ ഹെല്‍മെറ്റ് ധരിക്കാത്തതിന് ട്രാഫിക് പോലിസ് ഏറെ നേരം തടഞ്ഞിട്ട് ചോദ്യം ചെയ്തു. ആള്‍ക്കൂട്ടം ഇടപെട്ട് പോലിസിനെതിരെ തിരിഞ്ഞു. ബൈക്ക് യാത്രക്കാരായ ദമ്പതികളെ വിട്ടയക്കാന്‍ പോലിസ് സന്നദ്ധമായതിനിടെ അമിത വേഗത്തില്‍ വന്ന വാഹനം ബൈക്കിന്റെ ഓരം ചേര്‍ന്നു കടന്നുപോയപ്പോള്‍ കുട്ടി തെറിച്ചു വീണു.

പിന്നില്‍ നിന്ന് വന്ന ലോറി ഹൃതിക്ഷയുടെ ദേഹത്ത് കയറി. തലക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടി അമിത രക്തസ്രാവം മൂലം സംഭവസ്ഥലത്ത് തന്നെ മരിച്ചു. സംഭവത്തെത്തുടര്‍ന്ന് നീതി ആവശ്യപ്പെട്ട് ഇരയുടെ മാതാപിതാക്കളും പൊതുജനങ്ങളും കുട്ടിയുടെ മൃതദേഹവുമായി സ്ഥലത്ത് പ്രതിഷേധിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com