Saturday, June 27, 2026
Homeകായികംപാരീസ് ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് ഷൂട്ടിങ്ങിൽ മൂന്നാം മെഡൽ

പാരീസ് ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് ഷൂട്ടിങ്ങിൽ മൂന്നാം മെഡൽ

പാരീസ് — പാരീസ് ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് മൂന്നാം മെഡൽ. 50 മീറ്റർ റൈഫിൾ 3 പൊസിഷൻസിൽ സ്വപ്നിൽ കുസാലെയാണ് ഇന്ത്യയ്ക്കായി വെങ്കല മെഡൽ നേടിയത്. പാരിസിൽ ഇന്ത്യയുടെ ഇതുവരെയുള്ള മെഡലുകളെല്ലാം ഷൂട്ടിങ്ങിൽ നിന്നാണ്.

451.4 പോയിന്റോടെയാണ് സ്വപ്നിലിന്റെ നേട്ടം. മത്സരത്തിന്റെ ആദ്യ റൗണ്ടുകളില്‍ പിന്നില്‍ നിന്ന സ്വപ്നില്‍ അവസാനമാണ് കുതിച്ചുകയറിത്. നീലിങ് , പ്രോണ്‍ റൗണ്ടുകള്‍ അവസാനിച്ചപ്പോള്‍ അഞ്ചാസ്ഥാനത്തായിരുന്നു സ്വപ്നില്‍. സ്റ്റാന്‍ഡിങ് റൗണ്ടിന് ശേഷമാണ് 411.6 പോയിന്റോടെ മൂന്നാംസ്ഥാനത്തേക്ക് കയറിയത്. സ്വര്‍ണം ചൈനയും, വെള്ളി യുക്രൈനും സ്വന്തമാക്കി.

മഹാരാഷ്ട്രയിലെ പുണെ സ്വദേശിയായ സ്വപ്നിൽ സുരേഷ് കുസാലെ 2022 ൽ ഈജിപ്തിലെ കെയ്റോയിൽ നടന്ന ലോക ചാംപ്യൻഷിപ്പിലാണ് ഒളിംപിക്സ് യോഗ്യത ഉറപ്പാക്കിയത്. 2022 ലെ ഏഷ്യൻ ഗെയിംസിൽ ടീം ഇനത്തിൽ താരം സ്വർണം നേടിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com