Sunday, June 28, 2026
Homeഇന്ത്യഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ എണ്ണം 90 ലക്ഷം കടന്നു; ഏറ്റവും കൂടുതൽ പേർ യു.എ.ഇ.യിൽ

ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ എണ്ണം 90 ലക്ഷം കടന്നു; ഏറ്റവും കൂടുതൽ പേർ യു.എ.ഇ.യിൽ

ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി.) രാജ്യങ്ങളിൽ താമസിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം 90 ലക്ഷത്തിനു മുകളിലായി.

ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് പാർലമെന്റിൽ അറിയിച്ചതാണിത്.

ഐ.ടി., എൻജിനിയറിങ്, ബാങ്കിങ്, ഫിൻടെക്, ആരോഗ്യം തുടങ്ങി ഏറെ വൈദഗ്ധ്യം വേണ്ട മേഖലകൾ മുതൽ ശുചീകരണം, വീട്ടുജോലി തുടങ്ങിയ മേഖകളിൽവരെ ഇന്ത്യക്കാർ ജോലി ചെയ്യുന്നുണ്ട്.

ഗൾഫ് രാജ്യങ്ങളിൽ യു.എ.ഇ.യിലാണ് ഏറ്റവുംകൂടുതൽ ഇന്ത്യക്കാരുള്ളത് – 35.5 ലക്ഷം. 26 ലക്ഷം ഇന്ത്യക്കാരുള്ള സൗദി അറേബ്യയാണ് രണ്ടാം സ്ഥാനത്ത്.

11 ലക്ഷത്തിലേറെപ്പേരുമായി കുവൈത്താണ് മൂന്നാമത്. ഒമാൻ-7.79 ലക്ഷം, ഖത്തർ-7.45 ലക്ഷം, ബഹ്‌റൈൻ- 3.23 ലക്ഷം എന്നിങ്ങനെയാണ് മറ്റു ജി.സി.സി. രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ എണ്ണം. ഗൾഫിലെ അതിസമ്പന്നരുടെ എണ്ണത്തിലും ഇന്ത്യയാണ് മുന്നിൽ.

ഈ വർഷം ജൂൺ 30 വരെ 1.8 ലക്ഷം ഇന്ത്യക്കാർക്ക് എമിേഗ്രഷൻ ക്ലിയറൻസ് നൽകിയതായും മന്ത്രി അറിയിച്ചു.

കഴിഞ്ഞ വർഷം 3.98 ലക്ഷം പേർക്കാണ് എമിേഗ്രഷൻ ക്ലിയറൻസ് നൽകിയത്.

10-ാം ക്ലാസിനുതാഴെ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കും നഴ്സിങ് ഉൾപ്പെടെ ചില മേഖലകളിൽ ജോലിക്കു പോകുന്നവർക്കുമാണ് എമിേഗ്രഷൻ ക്ലിയറൻസ് ആവശ്യമുള്ളത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com