Wednesday, September 18, 2024
Homeയാത്രമൈസൂർ - കൂർഗ് - കേരളം യാത്രാ വിശേഷങ്ങൾ - (20) 'ചേലൂർ മന' ✍തയ്യാറാക്കിയത്:...

മൈസൂർ – കൂർഗ് – കേരളം യാത്രാ വിശേഷങ്ങൾ – (20) ‘ചേലൂർ മന’ ✍തയ്യാറാക്കിയത്: റിറ്റ ഡൽഹി 

റിറ്റ ഡൽഹി 
ചേലൂർ മന

കേരളത്തിലെ മലകളും വെള്ളച്ചാട്ടങ്ങളും തേയിലത്തോട്ടങ്ങളും ….. ഉള്ള പോലെ വിനോദ സഞ്ചാരികളുടെ മറ്റൊരു ആകർഷണമാണ്,നമ്പൂതിരി ബ്രാഹ്മണ കുടുംബങ്ങളുടെ തറവാട്  ആയി അറിയപ്പെടുന്ന മന !

500 വർഷത്തെ പാരമ്പര്യമുള്ള ഈട്ടിശ്ശേരി മന , കേരളത്തിലെ പ്രഭുക്കന്മാരുടെ ഇല്ലങ്ങളിൽ ഏറ്റവും വലുതും സമ്പന്നവുമായ പൂമുള്ളി മന.’ മന’ വിശേഷണങ്ങളുടെ കാര്യത്തിലും കേരളം ഒട്ടും പുറകിലല്ല എന്നാലും ഗ്ലാമറിൻ്റെ കാര്യത്തിൽ ഒരു പടി മുന്നിൽ നിൽക്കുന്നത്,വരിക്കാശ്ശേരി മനയാണ്.മലയാള സിനിമയുടെ തറവാട് എന്നു വേണമെങ്കിലും പറയാം.ഏകദേശം എൺപതോളം മലയാള സിനിമകളും കൂടാതെ നിരവധി അന്യഭാഷാ ചിത്രങ്ങളും ഇവിടെ ചിത്രീകരിച്ചിട്ടുണ്ടത്രേ!.

അതിൽ പ്രധാനം  മംഗലശ്ശേരി നീലകണ്ഠൻ നിറഞ്ഞാടിയ ദേവാസുരം എന്ന സിനിമയാണ്.  ആ സിനിമ കണ്ട  ആർക്കാണ് ആ തറവാടു മറക്കാൻ സാധിക്കുക. അതുകൊണ്ട്  ‘ മന’ കാണുക എന്നത് എൻ്റെ ഒരാഗ്രഹം ആയിരുന്നു. കൂടെയുള്ളവർ വരിക്കാശ്ശേരി മന കണ്ടിട്ടുള്ളതിനാൽ ഏതെങ്കിലും ഒരു മന ആയാലും സാരമില്ല എന്ന നിലപാടിലാണ് ഞാൻ.

‘ചേലൂർ മന ‘യിലേക്കാണ് യാത്ര തിരിച്ചത്.

തൃശ്ശൂർ ജില്ലയിൽ തൃപ്രയാറിന് സമീപം പെരിങ്ങോട്ടുകരയിലാണ് ചേലൂർ മന സ്ഥിതി ചെയ്യുന്നത്. നമ്പൂതിരിമാരുടെ കേരളത്തിലെ പ്രസിദ്ധമായ തറവാട്ടുവീടുകളിൽ ഒന്നാണിത്. തൃപ്രയാർ ക്ഷേത്രത്തിലെ മൂന്ന് ഊരാളൻ (ഉടമ) കുടുംബങ്ങളിൽ ഒന്നാണ് ചേലൂർ മന , മറ്റുള്ളവ ജാനപ്പിള്ളി മനയും പുന്നപ്പിള്ളി മനയുമാണ്.

മനയുടെ അടുത്തുള്ള വളവിലെത്തിയപ്പോഴേക്കും വർഷങ്ങളോളം പഴക്കമുള്ള മരങ്ങളും മറ്റു ചെടികളുമൊക്കെയായി വേറെയൊരു അന്തരീക്ഷമായി.

പതിവുപ്പോലെ കുറെ കോളേജ് കുട്ടികളാണെന്ന് തോന്നുന്നു ഫോട്ടോകളും എടുക്കുന്നുണ്ട്.ചരിഞ്ഞ മേൽക്കൂരകൾ, തടി തൂണുകൾ,വിശാലമായ മുറ്റങ്ങൾ  എല്ലാം പഴയ കാലത്തെ പ്രതാപത്തെ കാണിക്കുന്ന നിർമ്മാണ ശൈലിയിലുള്ള മന.

പക്ഷെ ഗേറ്റെല്ലാം പൂട്ടി കിടക്കുന്നു.ഫോട്ടോ സെക്ഷൻ കഴിഞ്ഞ് കുട്ടികളൊക്കെ പോവാനുള്ള തയ്യാറെടുപ്പിലാണ്. അപ്പോഴാണ് മനയുടെ അകത്തോട്ടുള്ള വഴി ചോദിച്ചത്, ‘ വല്യേട്ടൻ സിനിമയിൽ കണ്ടില്ലേ ?’ എന്നാണ് മറുപടി . വല്യേട്ടൻ എന്ന മലയാള ചിത്രത്തിൽ അറക്കൽ തറവാടായി ചിത്രികരിച്ചിരിക്കുന്നത് ഈ മനയാണത്രേ!

അവരെല്ലാം ഓരോ വല്യേട്ടൻ സ്റ്റെൽ ഫോട്ടോ എടുത്ത സന്തോഷത്തിലാണ്.

ചേലൂർ ഇട്ടി രവി നമ്പൂതിരിയുടെ നാമത്തിലാണ്‌ ഈ മന അറിയപ്പെട്ടത്. അദ്ദേഹം നാട്ടുരാജ്യം ആയിരുന്ന കൊച്ചിയുടെ 1925 -ൽ നടന്ന ആദ്യത്തെ നിയമസഭയുടെ അംഗമായിരുന്നുവത്രേ. അതുപോലെ

നമ്പൂതിരിമാർക്കിടയിലെ ‘നമ്പൂതിരി ബിൽ’ കൊണ്ടുവരുന്നതിൽ കപ്ലിങ്ങാട്ട് ശങ്കരൻ നമ്പൂതിരിയോടൊപ്പം പ്രധാന പങ്കുവഹിച്ചു . തൃശ്ശൂർ ശ്രീ കേരള വർമ്മ കോളേജിൻ്റെ സ്ഥാപകരിൽ ഒരാളായിരുന്നു അദ്ദേഹം .  കൊച്ചി ഹൈക്കോടതി നിയമിച്ച തൃശ്ശൂരിലെ സീതാറാം സ്പിന്നിംഗ് ആൻഡ് വീവിംഗ് മിൽസ് ലിമിറ്റഡിൻ്റെ റിസീവറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.. മന പോലെ പ്രശസ്തനാണ് നമ്പൂതിരിയും. കൂടെയുള്ള പ്രായമായ  ചിലർക്ക് ഈ പേര് കേട്ടിട്ടില്ലെ എന്ന് സംശയം.

 ആറാട്ടുപുഴ ഉത്സവത്തിനാണ് മനയും പരിസരവും വൃത്തിയാക്കി ആചാര അനുഷ്ടാനങ്ങൾ  പാലിച്ചു വരുന്നത്.1895 ൽ പണി കഴിപ്പിച്ച ചേലൂർ  മനക്കാരുടെ കുല ദൈവങ്ങളാണ് തൃപ്രയാറപ്പനും , തിരുവാണിക്കാവ് ഭഗവതിയും.

 ഗൂഗിളിൽ വിവരിച്ചു തന്ന ആ Kerala’s traditional architecture and traditions of the families ……. അതെല്ലാം എവിടെ കാണും?’മാപ്പ് & ഗൂഗിളിൽ സേർച്ച് ‘ ചെയ്യുന്നതും എന്നും ഒരു കീറാമുട്ടിയാണ് എനിക്ക്. അതിന് ഇന്നും ഒരു മാറ്റവും വന്നിട്ടില്ല എന്ന് തെളിയിച്ചു കൊണ്ട്…..🫣

Thanks

റിറ്റ ഡൽഹി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments