Sunday, June 28, 2026
Homeകേരളംസംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു: വിജയ ശതമാനം 99.5

സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു: വിജയ ശതമാനം 99.5

സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.5 ആണ് വിജയ ശതമാനം. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ് ഫല പ്രഖ്യാപനം നടത്തിയത്. റെഗുലര്‍ വിഭാഗത്തില്‍ 4,26,697 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്. ഇതിൽ 4,24,583 കുട്ടികൾ ഉപരി പഠനത്തിനർഹരായി.

61,449 കുട്ടികൾ എല്ലാ വിഷയത്തിലും എ പ്ളസ് നേടി.  കണ്ണൂർ ജില്ലയിലാണ് വിജയ ശതമാനം കൂടുതൽ. കുറവ് തിരുവനന്തപുരത്തും. 2331 സ്കൂളുകൾ നൂറ് ശതമാനം വിജയം നേടി.  പരീക്ഷാ ഫലം നാല് മണിമുതൽ വെബ്സൈറ്റിൽ ലഭ്യമായി തുടങ്ങും. കഴിഞ്ഞ വര്‍ഷം 99.69 ശതമാനമായിരുന്നു എസ്എസ്എൽസിയിലെ വിജയം. കഴിഞ്ഞ വർഷത്തെക്കാൾ 0.19 ശതമാനം കുറവാണ് വിജയ ശതമാനം. ടി.എച്ച്.എസ്.എല്‍.സി., എ.എച്ച്.എസ്.എല്‍.സി. ഫലങ്ങളും പ്രഖ്യാപിച്ചു.

https://pareekshabhavan.kerala.gov.in

https://kbpe.kerala.gov.in

https://results.digilocker.kerala.gov.in

https://ssloexam.kerala.gov.in
https://prd.kerala.gov.in
https://results.kerala.gov.in
https://examresults.kerala.gov.in
https://results.kite.kerala.gov.in
എന്നീ വെബ്സൈറ്റുകൾ വഴി ഫലം അറിയാം. PRD LIVESAPHALAM 2025 എന്നീ മൊബൈൽ ആപ്പ് വഴിയും ഫലം അറിയാം
എസ്എസ്എൽസി (എച്ച് ഐ)ഫലം http://sslchiexam.kerala.gov.in എന്ന വെബ്‌സൈറ്റിലും ടിഎച്ച്എസ്എൽസി (എച്ച് ഐ) http://thslchiexam.kerala.gov.in ലും എഎച്ച്എസ്എൽസി http://ahslcexam.kerala.gov.in ലുമാണ് ലഭിക്കും. ടിഎച്ച്എസ് എൽസി ഫലം https://thslcexam.kerala.gov.in/thslc/index.php എന്ന വെബ്‌സൈറ്റിലും അറിയാം
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com