Saturday, June 27, 2026
Homeകേരളംഓര്‍ത്തഡോക്സ്-യാക്കോബായ പള്ളിത്തര്‍ക്കത്തില്‍ എറണാകുളം മഴുവന്നൂര്‍ പള്ളിയില്‍ സംഘർഷാവസ്ഥ

ഓര്‍ത്തഡോക്സ്-യാക്കോബായ പള്ളിത്തര്‍ക്കത്തില്‍ എറണാകുളം മഴുവന്നൂര്‍ പള്ളിയില്‍ സംഘർഷാവസ്ഥ

കൊച്ചി –ഓര്‍ത്തഡോക്സ്-യാക്കോബായ പള്ളിത്തര്‍ക്കത്തില്‍ എറണാകുളം മഴുവന്നൂര്‍ പള്ളിയില്‍ സംഘർഷാവസ്ഥ. പള്ളിയുടെ ഗേറ്റ് പൂട്ടി വിശ്വാസികളുടെ പ്രതിഷേധം. സ്ഥലത്ത് പെരുമ്പാവൂർ എ.എസ്.പി. മോഹിത് റാവത്തിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എത്തി. വിശ്വാസികളുമായി എ എസ് പി ചർച്ച നടത്തുന്നു. പള്ളി വിട്ട് നൽകില്ലെന്ന് യാക്കോബായ വിശ്വാസികൾ വ്യക്തമാക്കി. കോടതി വിധി നടപ്പാക്കണമെന്ന് കർശന നിദേശമുണ്ടെന്നും വിശ്വാസികൾ സഹകരിക്കണമെന്നും പൊലീസ് അറിയിച്ചു.

പള്ളി ഏറ്റെടുത്തു ഓര്‍ത്തഡോക്‌സ് സഭയ്ക്ക് കൈമാറാനുള്ള കോടതിയില്‍ വിധിയില്‍ നടപടിയുണ്ടാകാന്‍ സാധ്യത. പ്രാര്‍ത്ഥനയ്ക്കായി എത്തിയ വിശ്വാസികള്‍ പ്രതിഷേധവുമായി പള്ളിയില്‍ തുടരുകയാണ്. പള്ളി ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചതിന് പിന്നാലെയാണ് പ്രതിഷേധവുമായി യാക്കോബായ വിഭാഗം രംഗത്തെത്തിയത്. പള്ളി ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് വിട്ടു നല്‍കില്ലെന്ന് യാക്കോബായ വിഭാഗം അവകാശപ്പെട്ടു. വിധി നടപ്പാക്കാന്‍ ഹൈക്കോടതി പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു. കോടതി നിര്‍ദേശ പ്രകാരം പള്ളി ഏറ്റെടുക്കാന്‍ പൊലീസ് എത്തിയതാണ് പ്രതിഷേധത്തിനിടയാക്കിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com