കാസർകോട്: ഡിഗ്രി വിദ്യാർത്ഥിനിയെ വീട്ടിനകത്തെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മീപ്പുഗുരി, ചെട്ടി ഗദ്ദെയിലെ ഗിരീഷ് – ദീപിക ദമ്പതികളുടെ മകൾ പൃഥ്വികയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
വ്യാഴാഴ്ച രാവിലെയാണ് സംഭവം നടന്നതെന്ന് സംശയിക്കുന്നു. മുറിയിലെ ഫാനിൽ ഷാളിൽ തൂങ്ങിയ നിലയിൽ കണ്ട പൃഥ്വികയെ ഉടൻ തന്നെ വീട്ടുകാർ കാസർകോട് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം രക്ഷിക്കാനായില്ല.



