Monday, June 1, 2026
Homeകേരളംഡോക്ടർ ഗീത സേവനത്തിൽനിന്ന് പിരിഞ്ഞു

ഡോക്ടർ ഗീത സേവനത്തിൽനിന്ന് പിരിഞ്ഞു

പി. എൻ. വിജയൻ

കോഴിക്കോട് മെഡിക്കൽ കോളജിലെ ജനറൽ മെഡിസിൻ വിഭാഗം മേധാവി, ഡോക്ടർ ഗീത മെയ് 31ന്തി സേവനത്തിൽനിന്നു പിരിഞ്ഞു. കോഴിക്കോട്ടെ ഒരു സാധാരണ കുടുംബത്തിലെ അംഗമായ ഗീത,

Dr. ഗീതയായത് കോഴിക്കോട് മെഡിക്കൽ കോളേജിൽനിന്നും എംബിബിഎസ് ഉം ജനറൽ മെഡിസിനിൽ എം ഡി യും പൂർത്തിയാക്കിയതോടെയാണ്. ഇതു കൂടാതെ തൈറോയ്ഡ് സംബന്ധമായ അസുഖഗങ്ങളെക്കുറിച്ചുള്ള പഠനത്തിൽ ഡോക്ടറേറ്റ് നേടുകയും, യൂ കെ യിലെ (Edinburgh) റോയൽ കോളേജ് ഓഫ് ഫിസിഷ്യൻ – ൽനിന്നും ഫെൽലോഷിപ്പിന്നു അർഹയാവുകയും ചെയ്തു. തിരിച്ചെത്തി താമസിയാതെ മെഡിക്കൽ കോളേജിലെ ജനറൽ മെഡിസിൻ വിഭാഗം മേധാവിയായി തെരെഞ്ഞെടുക്കപെടുകയും ചെയ്തു. കോഴിക്കോട് കൂടാതെ, ത്രിശൂർ, ഇടുക്കി

മെഡിക്കൽ കോളേജുകളിലും ഡോക്ടർ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മെഡിക്കൽ കോളേജ് അധ്യാപികയായും ജനറൽമെഡിസിൻ പ്രാക്ടീഷണറായും സേവനം അനുഷ്ഠിച്ച , ഡോക്ടർ ഗീത രോഗികളുടെ മാത്രമല്ല പ്രവർത്തിച്ച സ്ഥാപനത്തിന്റെയും പ്രിയപ്പെട്ട ഡോക്ടർ ആയിരുന്നു. പുഞ്ചിരിച്ചു കൊണ്ടുള്ള സമീപനവും സൗമ്യമായി സംസാരിച്ചുകൊണ്ടുള്ള അന്വേഷണവും സ്നേഹനിർഭരമായ പെരുമാറ്റവും ഡോക്ടർ ഗീതയെ മറ്റുള്ളവരിൽനിന്ന് വ്യത്യസ്തയാക്കി. സേവനമനുഷ്ഠിച്ച ആസ്പത്രികളിൽ എല്ലാം സഹപ്രവർത്തകരും മറ്റു സ്റ്റാഫ് അംഗങ്ങളും ഡോക്ടർ ഗീതയെ സ്വന്തം സഹോദരിയെപ്പോലെയാണ് കരുതിയിരുന്നത്.

ദീർഘകാലത്തെ ഡോക്ടർ ജീവിതത്തിന്നിടയിൽ കണ്ടുമുട്ടിയവരും പരിചയിച്ചവരും സ്വന്തം കൈകളാൽ ശ്രദ്ധാപൂർവ്വം പരിചരിക്കപ്പെട്ടവരും ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരപ്പെട്ടവരും സുഖമായി ജീവിതം തുടരാനായവരും എണ്ണിയാൽതീരാത്തത്ര ഉണ്ട് . അവരുടെ നിരയിൽ സാധാരണക്കാർ മുതൽപ്രശസ്തരും മന്ത്രിമാരും ഉൾപ്പെടുന്നു.

ദുരിതപൂരിതമായ ആതുരലോകത്തേക്ക് ആരോഗ്യത്തിൻ്റെ നിലവിളക്കുമായി, അലിവിന്റെ നെയ്ത്തിരിയുമായി എത്തിയ Dr. ഗീത പ്രവർത്തിച്ച രംഗത്തുനിന്നും ഏറ്റെടുത്ത സേവനകർമ്മങ്ങളിൽനിന്നും സംതൃപ്തിയോടെയാണ് പിൻവാങ്ങുന്നത്. ആയിരക്കണക്കിന് രോഗവിമുക്തരുടെ അഭിനന്ദനങ്ങളും അനുഗ്രഹങ്ങളുമായി തിരിച്ചെത്തിയ Dr.ഗീത തുടർന്നും സേവനത്തിന്റെ പാതയിൽ കോഴിക്കോടിനോടൊപ്പം ഉണ്ട് എന്നാണ് അറിയുന്നത് . സേവനകാലത്തിന്നു ശേഷവും രണ്ടുവർഷം തുടരാൻ അവസരം ലഭിച്ച Dr.ഗീതയ്ക്ക് അധ്യാപിക എന്ന നിലയിലും ആരോഗ്യശാസ്ത്രവിദഗ്ധ എന്ന നിലയിലും വലിയ അനുഭവസമ്പത്തുണ്ട്. ആരോഗ്യപരിപാലനരംഗത്ത് വലിയ നേട്ടങ്ങളും അവകാശപ്പെടാൻ ഉണ്ട്. എന്നാൽ ലാളിത്യത്തിന്റെ പ്രതീകമായി, എളിമയുടെ ആൾരൂപമായി, പ്രതീക്ഷയുടെ നാളമായി Dr. ഗീതയുടെ സേവനം തുടരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

Dr . ഗീത റിട്ടയേഡ് റെയിവേ ഉദ്യോഗസ്ഥൻ പി രഘുനാഥൻ്റെ ഭാര്യയാണ്. ഇവരുടെ ഏകമകൻ നിരഞ്ജൻ എഞ്ചിനിയറിങ് വിദ്യാർത്ഥിയാണ്.

പി. എൻ. വിജയൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com