Saturday, December 6, 2025
Homeകേരളംഎഡിജിപിയെ പുറത്താക്കണം: പി.വി. അൻവർ എംഎൽഎ.

എഡിജിപിയെ പുറത്താക്കണം: പി.വി. അൻവർ എംഎൽഎ.

കോട്ടയ്ക്കൽ.- കോട്ടയ്ക്കൽ പൊലീസ് സ്‌റ്റേഷനോടു ചേർന്ന ഇരുമുറികളോടു കൂടിയ കെട്ടിടമുണ്ടാക്കിയതിൽ വൻ ക്രമക്കേട് നടന്നിട്ടുണ്ടെന്നും ഇതേക്കുറിച്ച് മുഖ്യമന്ത്രിക്കു പരാതിനൽകുമെന്നും പി.വി.അൻവർ എംഎൽഎ. കെട്ടിടം സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സർക്കാർ ഫണ്ട് ഉപയോഗിച്ചല്ല കെട്ടിടനിർമാണം നടത്തിയതെന്നു തെളിഞ്ഞതാണ്. സ്വർണ കടത്തുകാരുടെയും ക്വാറി ഉടമകളുടെയും പണം ഉപയോഗിച്ചാണ് അന്നത്തെ ജില്ലാ പൊലീസ് മേധാവി കെട്ടിടനിർമണത്തിനു നേതൃത്വം നൽകിയത്. എഡിജിപിക്കും ഇതിന്റെ പങ്ക് കിട്ടിയിട്ടുണ്ടാകും. ഇത്തരം തട്ടിപ്പു നടത്തുന്നവർ ഓഫിസ് വളപ്പിലെ മരം മുറിച്ചു വിൽക്കുന്നതിൽ അത്ഭുതപ്പെടാനില്ല. സാമൂഹിക ഓഡിറ്റിങ് നടത്താതെ പൊതുകെട്ടിടങ്ങൾ തുറന്നു കൊടുക്കുന്നതു അംഗീകരിക്കാനാകില്ലെന്നും പി.വി.അൻവർ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com