Thursday, June 25, 2026
Homeഇന്ത്യപൊലീസ് സ്റ്റേഷനിൽ കയറിച്ചെന്ന് പുള്ളിപ്പുലി, വാതിലടച്ച് രക്ഷപ്പെട്ട് പൊലീസുകാർ.

പൊലീസ് സ്റ്റേഷനിൽ കയറിച്ചെന്ന് പുള്ളിപ്പുലി, വാതിലടച്ച് രക്ഷപ്പെട്ട് പൊലീസുകാർ.

കോയമ്പത്തൂർ: നീലഗിരി ജില്ലയിലെ ഗൂഡല്ലൂർ-ഊട്ടി ദേശീയപാതയിലെ നടുവട്ടം ബസാറിലെ നടുവട്ടം പൊലീസ് സ്റ്റേഷനിൽ പുള്ളിപ്പുലി കയറി. ഇന്നലെ രാത്രി 8.30 ഓടെയാണ് സംഭവം. കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന പുള്ളിപ്പുലി മുൻവശത്തെ വാതിലിലൂടെ അകത്തേക്ക് കയറുകയായിരുന്നു.

ഹെഡ് കോൺസ്റ്റബിൾ മാരിമുത്തു ഇരുന്ന് ജോലി ചെയ്യുകയായിരുന്നു ഈ സമയം. പുള്ളിപ്പുലി മുറിയിലേക്ക് വരുന്നത് കണ്ട് അദ്ദേഹം ഞെട്ടി മരവിച്ചുപോയി. ശബ്ദമുണ്ടാക്കാൻ പോലും കഴിഞ്ഞില്ല. ഇൻസ്പെക്ടർ ഇരിക്കുന്ന മുറി മുഴുവൻ നോക്കിയ പുലി, വന്ന വഴിയിലൂടെ പുറത്തേക്ക് പോകുകയും ചെയ്തു.

പുള്ളിപ്പുലി പുറത്തേക്ക് പോയിട്ടുണ്ടെന്ന് ഉറപ്പായതോടെ പതുക്കെ ചെന്ന് വാതിൽ പൂട്ടി. അതിനുശേഷം മാത്രമാണ് പൊലീസിന് ആശ്വാസമായത്. നിരീക്ഷണ കാമറകളിൽ ഇതെല്ലാം പതിഞ്ഞിരുന്നു. വിവരമറിഞ്ഞ് ജനം പ്രദേശത്ത് തടിച്ചുകൂടി. ജനവാസ മേഖലയിൽ വിഹരിക്കുന്ന പുള്ളിപ്പുലിയെ പിടികൂടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com