Saturday, June 27, 2026
Homeഅമേരിക്കതുർക്കിയിൽ തട്ടിപ്പ് നടത്തിയ യൂട്യൂബർക്ക് 45,376 വർഷം തടവുശിക്ഷ

തുർക്കിയിൽ തട്ടിപ്പ് നടത്തിയ യൂട്യൂബർക്ക് 45,376 വർഷം തടവുശിക്ഷ

തുർക്കി: ‘ഫാം ബാങ്ക്’ (Çiftlik Bank) എന്ന വ്യാജ ഓൺലൈൻ നിക്ഷേപ പ്ലാറ്റ്‌ഫോം വഴി കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മുൻ റാപ്പറും യൂട്യൂബറുമായ മെഹ്മെത് അയ്ദിൻ , സഹോദരൻ ഫാത്തിഹ് എന്നിവർക്ക് 45,376 വർഷവും ആറുമാസവും തടവുശിക്ഷ വിധിച്ചു.

ഗെയിമുകളിലൂടെ ഡിജിറ്റൽ പശുക്കളെയും കോഴികളെയും വാങ്ങി യഥാർത്ഥ കൃഷിയിൽ നിക്ഷേപിക്കാം എന്ന വ്യാജേനയായിരുന്നു തട്ടിപ്പ്. ഇത് വഴി ഏകദേശം 1.32 ലക്ഷം ആളുകളിൽ നിന്നായി 34 മില്യൺ ഡോളർ (ഏകദേശം 280-ലധികം കോടി രൂപ) ഇവർ തട്ടിയെടുത്തു.

ഇതൊരു പോൺസി സ്കീം  ആയിരുന്നു. ഐടി തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ, ക്രിമിനൽ സംഘം രൂപീകരിക്കൽ തുടങ്ങി 4,414 കുറ്റകൃത്യങ്ങൾ വെവ്വേറെ തെളിയിക്കപ്പെട്ടതിനാലാണ് ഇത്രയും വലിയ കാലയളവിലേക്ക് ശിക്ഷ ലഭിച്ചത്.

2018-ൽ രാജ്യം വിട്ട അയ്ദിൻ 2021-ൽ ബ്രസീലിൽ വെച്ച് കീഴടങ്ങുകയായിരുന്നു. തുർക്കി ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പ് കേസുകളിലൊന്നാണിത്.

റിപ്പോർട്ട്: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com