Saturday, June 27, 2026
Homeകേരളംനാല് വയസുകാരിക്ക് ലൈംഗിക പീഡനം, 56കാരന് 11 വർഷം കഠിന തടവും പിഴയും.

നാല് വയസുകാരിക്ക് ലൈംഗിക പീഡനം, 56കാരന് 11 വർഷം കഠിന തടവും പിഴയും.

തൃശൂർ: 4 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 56കാരന് 11 വർഷം കഠിന തടവിനും 1 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷ. മോതിരക്കണ്ണി പരിയാരം മണ്ണുപ്പുറം ദേശത്ത് കുഴിക്കാടൻ വീട്ടിൽ ശിവൻ (56 ) എന്നയാൾക്കാണ് ചാലക്കുടി സ്പെഷ്യൽ ഫാസ്റ്റ് ട്രാക്ക് കോടതി കഠിന തടവും പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചത്.

പോക്സോ ആക്ട് 7, 8 പ്രകാരം 3 വർഷം കഠിന തടവും 25,000 രൂപ പിഴയും (പിഴ നൽകുന്നില്ലെങ്കിൽ അധികമായി 3 മാസം കഠിന തടവ് അനുഭവിക്കണം), പോക്സോ ആക്ട് സെക്ഷൻ 9, 10 പ്രകാരം 5 വർഷം കഠിന തടവും 50,000 രൂപ പിഴയും (പിഴ നൽകുന്നില്ലെങ്കിൽ അധികമായി 5 മാസം കഠിന തടവ് അനുഭവിക്കണം).

ഐപിസി സെക്ഷൻ 354 എ പ്രകാരം ശിക്ഷ: 3 വർഷം കഠിന തടവും 25,000 രൂപ പിഴയും (പിഴ നൽകുന്നില്ലെങ്കിൽ അധികമായി 3 മാസം കഠിന തടവും അനുഭവിക്കണം) എന്നിങ്ങനെയാണ് ശിക്ഷ വിധിച്ചത്. പിഴ ഒടുക്കിയാൽ അത് അതിജീവിത നൽകാനും വിധിയിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. സ്പെഷ്യൽ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി പി.എ. സിറാജ്ജുദ്ധീൻ ആണ് ശിക്ഷ വിധിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com