Monday, June 29, 2026
Homeകേരളംയുവതാരങ്ങള്‍ക്കിടയില്‍ ലഹരി ഉപയോഗം വ്യാപകം'; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശം, തെളിവായി മൊഴികള്‍?

യുവതാരങ്ങള്‍ക്കിടയില്‍ ലഹരി ഉപയോഗം വ്യാപകം’; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശം, തെളിവായി മൊഴികള്‍?

തിരുവനന്തപുരം: മലയാള സിനിമ മേഖലയില്‍ നാളുകളായി കേള്‍ക്കുന്ന ലഹരി ഉപയോഗ ആരോപണത്തെ കുറിച്ച് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലും പരാമര്‍ശം. യുവതാരങ്ങള്‍ക്കിടയില്‍ ലഹരി ഉപയോഗം വ്യാപകമാണ് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മലയാള സിനിമ നിയന്ത്രിക്കുന്നത് മാഫിയ സംഘമാണെന്നും ചുരുക്കം ചിലരുടെ കൈകളിലാണ് മലയാള സിനിമയുള്ളതെന്നും പലരും പ്രാണഭയത്തോടെയാണ് കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മലയാള സിനിമ മേഖലയില്‍ വനിതകള്‍ നേരിടുന്ന തൊഴില്‍പരമായ വിവേചനങ്ങളെയും ലൈംഗികാതിക്രമങ്ങളെയും കുറിച്ച് ഗുരുതരമായ വെളിപ്പെടുത്തലുകളാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലുള്ളത്. റിപ്പോര്‍ട്ടിലെ 55, 56 പേജുകളിലാണ് ഈ വിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ‘നടിമാര്‍ക്കെതിരെ ലൈംഗികാതിക്രമം കാട്ടിയവരില്‍ ഉന്നതരും ഉള്‍പ്പെടുന്നു. വഴിവിട്ട കാര്യങ്ങള്‍ ചെയ്യാന്‍ സംവിധായകരും നിര്‍മാതാക്കളും നിര്‍ബന്ധിക്കുന്നു.

സഹകരിക്കാന്‍ തയ്യാറാകുന്നവര്‍ അറിയപ്പെടുക കോഡ് പേരുകളില്‍. നടിമാര്‍ മൊഴി നല്‍കിയത് ഭീതിയോടെ. അതിജീവതകള്‍ പൊലീസിനെ സമീപിക്കാതിരിക്കുന്നത് ജീവഭയം കാരണമാണ്. പരാതിപ്പെട്ടാല്‍ കുടുംബാഗങ്ങള്‍ക്കെതിരെയും ഭീഷണിയുയരും. ലൈംഗിക ആവശ്യങ്ങള്‍ക്ക് വഴങ്ങാത്തവരെ പ്രശ്‌നക്കാര്‍ എന്ന് മുദ്രകുത്തി സിനിമയില്‍ നിന്ന് ഒഴിവാക്കുന്നു. പരാതിപ്പെടുന്നവര്‍ വിലക്കപ്പെടും. പരാതിപ്പെടുന്നവര്‍ സിനിമയില്‍ നിന്ന് തുടച്ചുനീക്കപ്പെടുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com