ബംഗളൂരു:കര്‍ണാടകയിലെ ഷിരൂരിലെ ഗംഗാവലിയില്‍ നദിയില്‍ ഒരുട്രക്ക് കണ്ടെത്തിയതായി കര്‍ണാടക റവന്യു മന്ത്രി കൃഷ്ണ ബൈരഗൗഡ. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് മന്ത്രിയുടെ വെളിപ്പെടുത്തല്‍. ബൂംഎക്സവേറ്റര് ഉപയോഗിച്ച്ട്രക്ക് ഉടന്‍ പുറത്തെടുക്കുമെന്നും മന്ത്രിഅറിയിച്ചു. അതേസമയം, ട്രക്ക് അര്‍ജുന്റെതാണെന്ന് കര്‍ണാടക പൊലീസ് സ്ഥിരീകരിച്ചു. ഇക്കാര്യം പൊലീസ് കര്‍ണാടക സര്‍ക്കാരിനെ അറിയിച്ചു. കണ്ടെത്തിയത് ഭാരത്ബെന്‍സിന്റെ ട്രക്കാണെന്നും പൊലീസ്പറയുന്നു.
ലോറിഡ്രൈവര്‍ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തിരച്ചില്‍ പുരോഗമിക്കവേയാണ് നിര്‍ണായക കണ്ടെത്തല്‍.അര്‍ജുന്റെ വാഹനമാണോ എന്ന്തിരിച്ചറിഞ്ഞിട്ടില്ലെന്നും ട്രക്ക്കരയിലേക്ക് എത്തിക്കാനുള്ള നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നും കാര്‍വാര്‍ എസ്പി പറഞ്ഞു. ഒരു പ്രദേശം മാത്രം കേന്ദ്രീകരിച്ച്നടത്തിയ പരിശോധനയിലാണ് ലോറി കണ്ടെത്തിയത്. രാത്രിയിലും തിരച്ചില്‍ തുടരും.
ബൂം എക്സവേറ്റര്‍ ഉപയോഗിച്ച് മണ്ണ്നീക്കിയശേഷം ട്രക്ക് കരയ്ക്കെത്തിക്കാനാണ് ശ്രമം. ഐബോഡ് ഉപയോഗിച്ച് ഇവിടെ പരിശോധന നടത്തും. നാവിക സേന മുങ്ങല്‍ വിദഗ്ധര്‍ ഉടന്‍ പുഴയിലിറങ്ങും. കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ പുഴയില്‍ പരിശേധന നടത്തും.