സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് വൻ ഇടിവ്. പവന് 1520 രൂപ ഇടിഞ്ഞ് 1,07,000 രൂപയിലെത്തി. ഗ്രാമിനു 190 രൂപ താഴ്ന്ന് 13,375 രൂപയിലെത്തി. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 14,591 രൂപയും, പവന് 1,16,728 രൂപയുമാണ് നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 10,944 രൂപയും പവന് 87,552 രൂപയുമാണ് വില. വെള്ളി വില ഗ്രാമിന് 250 രൂപയും കിലോഗ്രാമിന് 2,50,000 രൂപയുമാണ് ഇന്നത്തെ നിരക്ക്.
സ്വർണാഭരണങ്ങളുടെ ഡിസൈനുകൾ മാറുന്നതിനനുസരിച്ച് പണിക്കൂലിയിൽ വലിയ വ്യത്യാസമുണ്ടാകും. ക്രൂഡോയിൽ വില ഉയരുന്നതും പണപ്പെരുപ്പം, അടിസ്ഥാന പലിശനിരക്ക് എന്നിവ കൂടാനും ഡോളർ ശക്തമാകാനും വഴിവയ്ക്കും. ഇത് ആഭരണം, നിക്ഷേപം എന്നീ നിലകളിൽ സ്വർണത്തിന്റെ ഡിമാൻഡിനെ ബാധിക്കുമെന്നതാണ് വില കുറയാൻ കാരണം



