പാലാ: കോച്ചിംഗ് സെന്ററുകൾ വിദ്യാർത്ഥികളുടെ ചോരയൂറ്റുന്ന കശാപ്പ് ശാലകളായി മാറുന്നുവോ? സമീപകാല സംഭവങ്ങൾ വിരൽ ചൂണ്ടുന്നത് അതിലേക്കാണ്.
ഏറ്റവും ഒടുവിൽ പാലാ
ബ്രില്ല്യന്റ് സ്റ്റഡി സെന്ററിൽ വിദ്യാർത്ഥിനി തൂങ്ങിമരിച്ച സംഭവത്തിൽ ഏറെ ദുരൂഹത നിലനിൽക്കുന്നു. മരിച്ച പെൺകുട്ടിയുടെ കുടുംബം ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാൻ സ്ഥാപനത്തിനാവുന്നില്ല. എന്തൊക്കെയോ പന്തികേട് ഉണ്ടായിട്ടുണ്ട് എന്ന സംശയം ഉയരുന്നു.
മരണത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം രംഗത്ത് എത്തിയിരിക്കുകയാണ്.
പാലായിലെ പ്രമുഖ നീറ്റ് (NEET) കോച്ചിങ് സ്ഥാപനമായ ബ്രില്ല്യന്റ് സ്റ്റഡി സെന്ററിലെ വിദ്യാർത്ഥിനി, കാഞ്ഞങ്ങാട് സ്വദേശിനി ഐജ മഹേഷിനെയാണ് ഹോസ്റ്റൽ മുറിയിൽ ജൂൺ 3 ന് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഐജയുടെ മരണത്തിൽ കടുത്ത ദുരൂഹതയുണ്ടെന്നാണ് ഇപ്പോൾ കുടുംബം ആരോപിക്കുന്നത്.
മരണവിവരം മറച്ചുവെക്കാൻ ശ്രമിച്ചു: ഐജ മരിച്ച് രണ്ട് മണിക്കൂറിലധികം കഴിഞ്ഞിട്ടാണ് സ്ഥാപന അധികൃതർ വീട്ടുകാരെ വിവരം അറിയിക്കുന്നത്. എന്തുകൊണ്ടാണ് വിവരമറിയിക്കാൻ ഇത്രയും സമയമെടുത്തത് എന്നതിൽ വലിയ ദുരൂഹതയുണ്ട്.
കടുത്ത മാനസിക സമ്മർദ്ദം.
അക്കാദമിയിൽ നിന്ന് ഐജയ്ക്ക് വലിയ രീതിയിലുള്ള മാനസിക സമ്മർദ്ദം (Heavy Pressure) നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് സൂചനകൾ. ഇത്തരം അക്കാദമികളിൽ വിദ്യാർത്ഥികൾ ക്രൂരമായ പീഡനങ്ങൾക്ക് ഇരയാകുന്നുണ്ടെന്ന ആക്ഷേപം വീണ്ടും ശക്തമാവുകയാണ്.
ഐജയുടെ മരണത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങളും ദുരൂഹതകളും പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് പാലാ ബ്രില്ല്യന്റ് അക്കാദമിക്കെതിരെ കുടുംബം ഇപ്പോൾ പോലീസിൽ ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്.
പഠിച്ച് വലിയ നിലയിൽ ആകാൻ നമ്മൾ വിശ്വസിച്ച് ഏൽപ്പിക്കുന്ന ഇത്തരം സ്ഥാപനങ്ങൾ കുട്ടികളുടെ മാനസികാവസ്ഥയെ തകർത്തെറിയുകയാണോ ചെയ്യുന്നത്?
വിദ്യാർത്ഥിക്ക് കടുത്ത മാനസിക സമ്മർദം ഉണ്ടാകാൻ എന്താണ് കാരണം എന്നാണ് പ്രധാനമായും ഉയരുന്ന ചോദ്യം. അക്കാദമിയുടെ ഭാഗത്തു നിന്നുള്ള സമ്മർദം ആണോ ? ആണങ്കിൽ എന്തിന്? വിശദമായ അന്വേഷണത്തിലേ യഥാർത്ഥ കാരണം പുറത്തുവരു.



