Wednesday, April 23, 2025
Homeഅമേരിക്കഫൊക്കാന കേരളാ കൺവെൻഷൻ ഓഗസ്റ്റ് ഒന്ന്‌ , രണ്ട് , മുന്ന് തീയതികളിൽ കുമരകത്ത്‌.

ഫൊക്കാന കേരളാ കൺവെൻഷൻ ഓഗസ്റ്റ് ഒന്ന്‌ , രണ്ട് , മുന്ന് തീയതികളിൽ കുമരകത്ത്‌.

ശ്രീകുമാർ ഉണ്ണിത്താൻ

ന്യൂ യോർക്ക് : ഫൊക്കാന കേരളാ കൺവെൻഷൻ ഓഗസ്റ്റ് ഒന്ന്‌ , രണ്ട് , മുന്ന് തീയതികളിൽ കോട്ടയത്തെ കുമരകത്തുള്ള ഗോകുലം ഗ്രാന്റ് ഫൈവ് സ്റ്റാർ റിസോർട്ടിൽ നടത്തും. ഇത് ആദ്യമായാണ് ഫൊക്കാന കേരളാ കൺവെൻഷൻ ഒരു ഫൈവ് സ്റ്റാർ റിസോർട്ടിൽ നടത്തുന്നത് എന്ന് പ്രസിഡന്റ് സജിമോൻ ആന്റണി അഭിപ്രായപ്പെട്ടു.

കുമരകം ഗോകുലം ഗ്രാന്റ് റിസോർട്ട് കേരളത്തിലെ തന്നെ ഫൈവ് സ്റ്റാർ നിലവാരമുള്ള ചുരുക്കം ചില റിസോർട്ടുകളിൽ ഒന്നാണ്. അടുത്തിടെ പണികഴിഞ്ഞ ഈ റിസോർട്ട് ലോകത്തിലെ തന്നെ ഏറ്റവും മുന്നിൽ നിൽക്കുന്ന റിസോർട്ടുകളിൽ ഒന്ന് കൂടിയാണ്. ആഗസ്റ്റ് ഒന്നും, രണ്ടും തീയതികളിൽ റിസോട്ടിൽ വെച്ചും മൂന്നാം ദിവസം മുന്നൂറിൽ അധികം ആളുകൾക്ക് ഇരിക്കാവുന്ന ബോട്ടിൽ വെച്ചുമാണ് കേരളാ കൺവെൻഷൻ .

വേമ്പനാട്ടു കായലിനോടു ചേർന്നു കാഴ്ചകള്‍ കണ്ടു തലചായ്ക്കാൻ വശ്യ സുന്ദരമായ ഒരിടമാണ് ഗോകുലം ഗ്രാന്റ് റിസോർട്ട്. സമുദ്രനിരപ്പിനേക്കാൾ താഴ്ന്നു സ്ഥിതി ചെയ്യുന്ന ഭാഗമായതിനാൽ കുമരകത്തെ കേരളത്തിന്റെ നെതർലന്റ്സ് എന്നാണ് അറിയപ്പെടുന്നത്‌. കുമരകത്തിന്റെ സഞ്ചാര ലോകത്തേക്ക് എത്തി തിരിച്ചു പോകുന്നവർക്ക് പറയാൻ നിരവധി നിരവധി കഥകളുണ്ടാകും. ആസ്വദിക്കാൻ പ്രകൃതി തന്നെയൊരുക്കുന്ന നിരവധി കാഴ്ചകളാണ് നമ്മളെ കുമരകത്ത്‌ കാത്തിരിക്കുന്നത് .

കായല്‍ കാഴ്ചയും,പ്രകൃതി , നാടൻ വിഭവങ്ങളും, അടിപൊളി താമസവുമായി കുമരകത്തെ സഞ്ചാരികളുടെ ഇഷ്ട ഡെസ്റ്റിനേഷനുകളിലൊന്നാണ് ഗോകുലം ഗ്രാന്റ് റിസോർട്ട് . കായല്‍പ്പരപ്പിലൂടെ മതിയാവോളം കറങ്ങാനും പ്രകൃതിയുടെ പച്ചപ്പ് ആസ്വദിക്കുവാനും തനതു രുചിയറിയുവാനും വിദേശികളും സ്വദേശികളുമായ ആയിരക്കണക്കിന് യാത്രികരാണ് ഇവിടേക്ക് അന്തിയുറങ്ങാന്‍ എത്തിച്ചേരുന്നത്. റിസോർട്ടു രീതിയിലുള്ള താസമ സൗകര്യവും , തനിനാടൻ ഭക്ഷണശാലകളും ഉൾപ്പടെ ഒരു സഞ്ചാരിക്ക് വേണ്ടതെല്ലാം ഒരുക്കുന്ന ഗോകുലം ഗ്രാന്റ് റിസോർട്ട് സഞ്ചാരികളുടെ സ്വർഗഭൂമി എന്നു തന്നെ പറയാം.
വാട്ടർ ലഗുൺ , സ്വിമ്മിങ് പൂൾ ,ഇൻഡോർ , ഔട്ട് ഡോർ ഗെയിംസ് , ഈവെനിംഗ്‌ ക്രൂസ് , ബാമ്പു റാഫ്റ്റിങ്, ഫിഷിങ് , സ്‌പാ തുടങ്ങി നിരവധി എന്റർടൈമെന്റ് അടങ്ങിയതാണ് ഈ റിസോർട്ട് .

കുമരകത്തേക്ക് വന്നുപോകുന്ന സഞ്ചാരികൾ പറയുന്ന ഒരു കാര്യമുണ്ട് “ഭൂമിയിൽ ഒരു സ്വർഗമുണ്ടെകിൽ അത് ഇവിടെയാണ്”. അത്ര മനോഹരമാണ് കുമാരകവും ഗോകുലം ഗ്രാന്റ് റിസോർട്ടും. അതുകൊണ്ട് തന്നെയാണ് ഫൊക്കാന കേരളാ കൺവെൻഷൻ കുമരകത്ത്‌ നടത്താൻ തീരുമാനിച്ചത്. ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി , സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ , ട്രഷർ ജോയി ചാക്കപ്പൻ, അഡി. ജോയിന്റ് സെക്രട്ടറി അപ്പുകുട്ടൻ പിള്ള , അഡി. ജോയിന്റ് ട്രഷർ മില്ലി ഫിലിപ്പ് , ട്രസ്റ്റീ ബോർഡ് മെംബർ തോമസ് തോമസ് , കോമളൻ പിള്ള തുടങ്ങി ഫൊക്കാനയുടെ ഒരു ടീം ഇവിടം സന്ദർശിക്കുകയും അവരും എക്സിക്യൂട്ടീവ് കമ്മിറ്റിയും ഒരേ സ്വരത്തിൽ ഇവിടം മതിയെന്നു തീരുമാനിക്കുകയും ആയിരുന്നു

സമഗ്രമായ അവധിക്കാല അനുഭവങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെ. ആധുനിക കാലത്ത് റിസോർട്ടുകൾ വിശാലമായ വിനോദസഞ്ചാരം വാഗ്ദാനം ചെയ്യാനുള്ള കഴിവാണ് റിസോർട്ടുകളെ പ്രിയങ്കരമാകുന്നത്.
വൈവിധ്യമാർന്ന സഞ്ചാരികളെ ആരോഗ്യത്തിനും വിശ്രമത്തിനും ഊന്നൽ നൽകി പ്രവർത്തിക്കുന്ന . ഗോകുലം ഗ്രാന്റ് റിസോർട്ട് ആഡംബരവും സൗകര്യവും സമന്വയിപ്പിക്കുന്നു ഒന്നാണ്. അത്കൊണ്ടാണ് ഈ റിസോർട്ട് തന്നെ തെരഞ്ഞെടുക്കാൻ കാരണമെന്ന് കേരളാ കൺവെൻഷൻ ചെയർ ജോയി ഇട്ടൻ അഭിപ്രായപ്പെട്ടു.

ഫൊക്കാന കേരളാ കൺവെൻഷൻ തനതായ രീതിയിൽ നടത്തുപോഴും അത് അമേരിക്കൻ മലയാളികളുടെ ഒരു വെക്കേഷൻ പാക്കേജ് എന്ന രീതിയിൽ ആണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്. ഇതിൽ പങ്കെടുക്കുന്നവർക്ക് എല്ലാം മറന്നു മുന്ന് ദിവസം ആഘോഷമാക്കാനാണ് ഫൊക്കാന കമ്മിറ്റി ശ്രമിക്കുന്നത്. ആദ്യത്തെ രണ്ട് ദിവസത്തെ പരിപാടികൾ റിസോർട്ടിൽ നടത്തുബോൾ മൂന്നാം ദിവസം ഫുൾ ഡേ ബോട്ടിലെ ആണ് കൺവെൻഷൻ ക്രമീകരിച്ചിരിക്കുന്നത്. ഈ ബോട്ടുയാത്ര എല്ലാ പ്രായത്തിൽ ഉള്ളവർക്കും സന്തോഷകരമാക്കാൻ വേണ്ടിയുള്ള കലാപരിപാടികളും ചിട്ടപ്പെടുത്തിയിട്ടുണ്ട്.

കേരളത്തിലെ മുഖ്യ മന്ത്രി , ഗവർണർ , മന്ത്രിമാർ , കേന്ദ്രരത്തിലെ മന്ത്രിമാർ , കേന്ദ്ര പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി , എം , പി മാർ , എം .എൽ .എ മാർ , സാമൂഹ്യ പ്രവർത്തകർ , സിനിമ താരങ്ങൾ തുടങ്ങി നിരവധി പ്രമുഖർ പങ്കെടുക്കുന്ന ഈ കൺവെൻഷൻ ഫൊക്കാനയുടെ ചരിത്രത്തിൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത ഒരു കൺവെൻഷൻ ആയിരിക്കും എന്ന കാര്യത്തിൽ സംശയം ഇല്ല. ഇവിടെ നമ്മളോടൊപ്പം ഇവരെല്ലാം ഈ കൺവെൻഷനിൽ നമ്മളിൽ ഒരാളായി കാണും.

കുമരകം ഗോകുലം ഗ്രാന്റ് റിസോർട്ടിലെ മിക്ക റൂമുകളും ഇപ്പോൾ തന്നെ ഫൊക്കാന കേരളാ കൺവെൻഷന് വേണ്ടി പലരും തന്നെ ബുക്ക് ചെയ്തിരിക്കുന്നതിനാൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന നിങ്ങളും റൂമുകൾ ബുക്ക് ചെയ്യുവാൻ എത്രയും ബന്ധപ്പെടേണം എന്ന് എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിക്കുന്നു. ഇവിടെത്തെ റൂമുകൾ ബുക്കിങ് കഴിഞ്ഞാൽ അടുത്തുള്ള റിസോർട്ടുകളിൽ മാത്രമേ റൂമുകൾ കിട്ടുകയുള്ളു. അതുകൊണ്ടു എത്രയും പെട്ടെന്ന് തന്നെ നിങ്ങളുടെ റൂമുകളും ബുക്ക് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.

ശ്രീകുമാർ ഉണ്ണിത്താൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ