Saturday, June 27, 2026
Homeഅമേരിക്കവെനസ്വല ഭൂചലനത്തിൽ മരണം 589 കവിഞ്ഞു, 2980 പേർക്ക് പരിക്കേറ്റു

വെനസ്വല ഭൂചലനത്തിൽ മരണം 589 കവിഞ്ഞു, 2980 പേർക്ക് പരിക്കേറ്റു

വെനസ്വല ഭൂചലനത്തിൽ മരണം 589 ആയി. 2980 പേർക്ക് പരിക്കേറ്റു. ലാറ്റിൻ അമേരിക്കൻ രാജ്യമായ വെനസ്വേലയിൽ ഇന്നലെയുണ്ടായ ഇരട്ട ഭൂകമ്പത്തിൽ മരണനിരക്ക് ഉയരുകയാണ്. തുറമുഖ നഗരമായ ലാഗ്വയ്‌റയിലും തലസ്ഥാനമായ കരാക്കസിലുമാണ് ഏറ്റവും വലിയ നാശനഷ്ടങ്ങളും മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. പല സ്ഥലങ്ങളിലും ഇനിയും രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുമില്ല.

തകർന്ന കെട്ടിടാവശിഷ്ടങ്ങൾ മാറ്റാനുള്ള യന്ത്രസാമഗ്രികളുടെ അഭാവമാണ് ഏറ്റവും വലിയ വെല്ലുവിളി. ലാഗ്വയ്‌റയിൽ 250 ലേറെ കെട്ടിടങ്ങളാണ് ഭൂകമ്പത്തിൽ നിലംപൊത്തിയത്. പത്തുനിലയുള്ള ഹോട്ടലടക്കം തകർന്നു.

രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ വെനസ്വേല പരാജയമാണെന്ന് പൊതുവേയുള്ള വിലയിരുത്തൽ. കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ അതിവേഗം മോചിപ്പിക്കാനുള്ള വിലപ്പെട്ട സമയമാണ് കാര്യനിർവഹണക്കുറവ് മൂലം നഷ്ടമാകുന്നതെന്നാണ് റിപ്പോർട്ടുകൾ.

സൈന്യത്തെ ഇനിയും വിന്യസിച്ചിട്ടില്ലെന്നും നാട്ടുകാർ പറയുന്നു. രക്ഷാപ്രവർത്തനം നടത്തുന്നത് പ്രധാനമായും സന്നദ്ധ സംഘടനകളും പള്ളി കമ്മിറ്റികളും നാട്ടുകാരുമാണ്. ആരെ കാണാതായിട്ടും കാണാതായവരുടെ എണ്ണത്തെപ്പറ്റി സർക്കാരിന് ഇനിയും ഏകദേശ കണക്കുപോലുമില്ലെന്നാണ് വിവരം. അമേരിക്ക 15 കോടിയുടെ സഹായം വെനസ്വേലയ്ക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com