Saturday, June 27, 2026
Homeകേരളംവീണ വീണ്ടും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) മുന്നില്‍ ഹാജരായി.

വീണ വീണ്ടും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) മുന്നില്‍ ഹാജരായി.

സി.എം.ആർ.എല്‍-എക്സാലോജിക് മാസപ്പടി കേസില്‍ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വീണ്ടും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) മുന്നില്‍ ഹാജരായി. നേരത്തെ ജൂണ്‍ 29-ന് ഹാജരാകാമെന്നാണ് അറിയിച്ചിരുന്നതെങ്കിലും, തീരുമാനിച്ചതിലും നേരത്തെയാണ് അവർ അന്വേഷണ സംഘത്തിന് മുന്നിലെത്തിയത്.

എസ്.എഫ്.ഐ.ഒ സമർപ്പിച്ച കുറ്റപത്രത്തിന്റെ ഭാഗമായുള്ള 134 രേഖകള്‍ ഇ.ഡിക്ക് ലഭിച്ചതിന് തൊട്ടുപിന്നാലെയാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. കോടതി ഉത്തരവുണ്ടായിരുന്നിട്ടും ഈ രേഖകള്‍ എസ്.എഫ്.ഐ.ഒയില്‍ നിന്ന് ലഭിക്കാൻ കാലതാമസം നേരിട്ടിരുന്നു.

ഈ പുതിയ രേഖകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ വീണയില്‍ നിന്ന് കൂടുതല്‍ വ്യക്തത തേടാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

ഈ രേഖകള്‍ കേസില്‍ അതീവ നിർണ്ണായകമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. എക്സാലോജിക് കമ്പനിക്ക് സി.എം.ആർ.എല്ലില്‍ നിന്ന് ലഭിച്ച തുകയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലെ കൂടുതല്‍ വിവരങ്ങള്‍ ഇതിലൂടെ പുറത്തുവരുമെന്നാണ് ഇ.ഡി കരുതുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com