തിരുവനന്തപുരം : മുൻ മേയർ ആര്യ രാജേന്ദ്രനുമായി റോഡിൽ തർക്കമുണ്ടാക്കിയ ഡ്രൈവർ യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം നൽകി. വിവാദങ്ങൾക്ക് പിന്നാലെ, യദു ആര്യ രാജേന്ദ്രനെതിരെ പൊലീസിൽ പരാതി നൽകുകയും കെഎസ്ആർടിസി ഇയാളെ പുറത്താക്കുകയും ചെയ്തു. തുടർന്ന്, യദു ഐഎൻടിയുസിയിൽ ചേർന്നിരുന്നു.
യദുവിന് നിയമനം നൽകണമെന്ന് ആവശ്യപ്പെട്ട് പുതുപ്പള്ളിയുടെ ചാണ്ടി ഉമ്മൻ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ കത്ത് നൽകിയിരുന്നു. തുടർന്നാണ് നിയമനം നൽകിയത്. തിരുവനന്തപുരത്ത് റോഡിൽ ആര്യ രാജേന്ദ്രനുമായി വാക്കേറ്റമുണ്ടാക്കിയ ഡ്രൈവർ യദു കൃഷ്ണനെ പുറത്താക്കിയതിന് കാരണം മുൻ മേയർ ആര്യ രാജേന്ദ്രനുമായി പ്രശ്നമുണ്ടാക്കിയതു കൊണ്ടല്ലെന്ന് ഫോണിൽ സംസാരിച്ചു വാഹനം ഓടിച്ചതിനാലായിരുന്നു ഗണേഷ് കുമാർ പറഞ്ഞിരുന്നത്. എന്നാൽ കെഎസ്ആർടിസിയിൽ നിന്ന് ലഭിച്ച വിവരാവകാശ രേഖകള്‍ വച്ച് മുൻ മന്ത്രിയുടെ വാദം തെറ്റാണെന്ന് യദു പറഞ്ഞിരുന്നു.



