വയനാട് — വയനാട് ചൂരല്‍മലയിലുണ്ടായ ദുരന്തത്തില്‍ 29 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. 85 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വെള്ളരിമല വില്ലേജിന് സമീപത്ത് നിന്ന് അഞ്ച് മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മരണപ്പെട്ടവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.