Wednesday, June 24, 2026
Homeകേരളംവെഞ്ഞാറമൂട് ഡോഗ് സ്‌ക്വാഡിലെ ട്രാക്കർ സാറ വിടവാങ്ങി

വെഞ്ഞാറമൂട് ഡോഗ് സ്‌ക്വാഡിലെ ട്രാക്കർ സാറ വിടവാങ്ങി

തിരുവനന്തപുരം :- വെഞ്ഞാറമൂട് ഡോഗ് സ്‌ക്വാഡിലെ ട്രാക്കർ സാറ വിടവാങ്ങി. വൃക്ക രോഗങ്ങളെ തുടർന്നായിരുന്നു ജർമ്മൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ട സാറയുടെ മരണം. എട്ട് വയസുണ്ടായിരുന്നു. പോത്തൻകോട് അയിരൂപ്പാറ രാധാകൃഷ്ണൻ വധക്കേസിലെ പ്രതിയുടെ അറസ്റ്റിലേക്ക് നയിച്ച നിർണായക തെളിവ് കണ്ടെത്തിയ നായ ആയിരുന്നു.

ഗ്വാളിയാറിൽ ജനിച്ച സാറ ബി.എസ്.എഫിലാണ് പരിശീലനം പൂർത്തീകരിച്ചത്. ഏഴ് വർഷം മുൻപ് കേരള പൊലീസിന്റെ ഭാഗമായി. കഴിഞ്ഞ ദിവസങ്ങളിൽ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് വൃക്കകൾ തകരാറിലാണെന്ന് കണ്ടെത്തിയത്. പിന്നീട് ചികിത്സയിലിരിക്കെയാണ് മരണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com