യു ഡിഎഫ് സർക്കാർ അധികാരമേറ്റ ശേഷം ട്രാൻസ്റഫർ ചോദിച്ച ബന്ധുവായ പൊലീസുകാരനോട് നോ പറഞ്ഞെന്ന കോൺഗ്രസ് നേതാവ് ബി.ആര്‍.എം ഷെഫീറിന്‍റെ പ്രസംഗം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.
എന്നാൽ വൈറലായ പ്രസംഗം തന്‍റെ കുടുംബത്തിൽ പ്രശ്നങ്ങളുണ്ടാക്കിയെന്നും ഭാര്യ പിണങ്ങിയെന്നും, പക്ഷേ തന്‍റെ നിലപാടിൽ ഒരു മാറ്റവുമില്ലെന്നും കെപിസിസി ജനറൽ സെക്രട്ടറി ബി.ആർ.എം ഷെഫീർ പറഞ്ഞു. ഒരു മാധ്യമത്തോട് സംസാരിക്കവേയാണ് ഷെഫീർ നിലപാട് വ്യക്തമാക്കിയത്.
യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ ട്രാന്‍സ്ഫറിന് സഹായം ചോദിച്ച പൊലീസുകാരനായ ഭാര്യാ സഹോദരിയുടെ ഭര്‍ത്താവിനോട് നടക്കില്ലെന്ന് തുറന്ന് പറഞ്ഞെന്നായിരുന്നു ഷെഫീറിന്‍റെ പ്രസംഗം.



