Wednesday, June 24, 2026
Homeകേരളംഎറണാകുളത്ത് അതിഥി തൊഴിലാളികളിൽ നിന്ന് പണം തട്ടിയ സംഭവത്തിൽ രണ്ട് എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

എറണാകുളത്ത് അതിഥി തൊഴിലാളികളിൽ നിന്ന് പണം തട്ടിയ സംഭവത്തിൽ രണ്ട് എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

കൊച്ചി :- എറണാകുളം പെരുമ്പാവൂർ എക്സൈസ് ഓഫീസിലെ സലിം യൂസഫ്, ആലുവ ഓഫീസിലെ സിദ്ധാർഥ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.എറണാകുളം ഡെപ്യൂട്ടി കമ്മീഷണറുടേതാണ് നടപടി.

കഴിഞ്ഞ ദിവസം എറണാകുളത്ത് പോലീസ് ചമഞ്ഞ് പണം തട്ടിയ സംഭവത്തിൽ രണ്ട് എക്സൈസ് ഉദ്യോഗസ്ഥർ അടക്കം നാലു പേർ പിടിയിലായിരുന്നു. എക്സൈസ് ഉദ്യോഗസ്ഥരായ സലീം യൂസഫ്, സിദ്ധാർത്ഥ്, എന്നിവരെയും കൂട്ടാളികളായ രണ്ടു പേരെയുമാണ് തടിയിട്ട പറമ്പ് പോലീസ് പിടി കൂടിയത്. അതിഥി തൊഴിലാളികളെ ഭയപ്പെടുത്തി 56000 രൂപയും നാലു മൊബൈൽ ഫോണുകളുമാണ് സംഘം തട്ടിയെടുത്തത്.

ഞായറാഴ്ച രാത്രി 12 മണിയോടെ വാഴക്കുളം കീൻപടിയിലുള്ള ഇതര സംസ്ഥാനക്കാരുടെ താമസ സ്ഥലത്ത് കാറിൽ എത്തിയ പ്രതികൾ പോലീസ് ആണ്ന്നു പറഞ്ഞ് അതിഥി തൊഴിലാളികളുടെ കൈവശമുണ്ടായിരുന്ന 56,000 രൂപയും നാലു മൊബൈൽ ഫോണുകളും പിടിച്ചു വാങ്ങുകയായിരുന്നു. സംശയം തോന്നിയ ഇതര സംസ്ഥാനക്കാർ സിസിടിവി ദൃശ്യങ്ങൾ സഹിതം തടിയിട്ടപറമ്പ് പോലീസിൽ പരാതി നൽക്കുകയായിരുന്നു.

പെരുമ്പാവൂർ എ എസ് പി ശക്തി സിംഗ് ആര്യ, തടിയിട്ടപറമ്പ് സി ഐ പി ജെ കുര്യയാക്കോസ് എന്നിവരുടെ നേതൃത്വത്തിൽ പ്രതികളെ വിശദമായി ചോദ്യം ചെയ്തു. മണികണ്ഠൻ ബിലാൽ കൊലപാതകം ഉൾപ്പെടെ നിരവധി കൃമികൾ കേസുകളിൽ പ്രതിയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com