Sunday, October 13, 2024
Homeകേരളംസിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മരണത്തെ തുടർന്നു ഡൽഹിയിൽ എത്താൻ ഇൻഡിഗോ വിമാന ബഹിഷ്കരണ...

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മരണത്തെ തുടർന്നു ഡൽഹിയിൽ എത്താൻ ഇൻഡിഗോ വിമാന ബഹിഷ്കരണ തീരുമാനത്തിൽ സിപിഎം നേതാവ് ഇപി ജയരാജൻ മാറ്റം വരുത്തി

കണ്ണൂർ: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മരിച്ചപ്പോൾ അദ്ദേഹത്തിൻ്റെ അടുത്തേക്ക് എത്താൻ തൻ്റെ തീരുമാനം തടസ്സമാകാൻ പാടില്ല എന്നതുകൊണ്ടാണ് ഇൻഡിഗോ വിമാന ബഹിഷ്കരണ തീരുമാനത്തിൽ മാറ്റം വരുത്തിയതെന്ന് സിപിഎം നേതാവ് ഇപി ജയരാജൻ.

ഏറ്റവുമധികം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യന്ന നേതാവാണ് മരിച്ചത്. ഈ ഘട്ടത്തിൽ ഏറ്റവുമധികം പ്രാധാന്യം നൽകുന്നത് അദ്ദേഹത്തെ അവസാനമായി കാണുന്നാതിനാണെന്ന് ഇപി ജയരാജൻ പറഞ്ഞു.ലഭ്യമാകുന്ന വിമാനത്തിൽ എങ്ങനെയെങ്കിലും ഡൽഹിയിൽ എത്തുക മാത്രമായിരുന്നു ലക്ഷ്യം.

യെച്ചൂരി എനിക്ക് അത്രയും പ്രിയപ്പെട്ട നേതാവാണെന്ന് ഇപി ജയരാജ് പ്രതികരിച്ചു. അന്തരിച്ച സീതാറാം യെച്ചൂരിയെ കാണാനാണ് രണ്ട് വർഷത്തെ ബഹിഷ്കരണം അവസാനിപ്പിച്ച് ഇന്നലെ രാത്രി കരിപ്പൂരിൽ നിന്ന് ഇൻഡിഗോ വിമാനത്തിൽ ഇപി ജയരാജൻ ഡൽഹിക്ക് പോയത്.

ഒരു സമരരീതിയായി ഇൻഡിഗോ ബഹിഷ്കരണത്തെ കണ്ടാൽ മതി. എന്നാൽ സമര രീതിയേക്കാൾ വലുതാണ് എനിക്ക് സീതാറാം യെച്ചൂരി. അതികൊണ്ട് ഈ ഘട്ടത്തിൽ മറ്റൊന്നും കണക്കിലെടുക്കുനില്ല. ആ വലിയ മനുഷ്യൻ്റെ, വിപ്ലവകാരിയുടെ, കമ്മ്യൂണിസ്റ്റ് നേതാവിൻ്റെ മൃതദേഹം നേരിൽ കണ്ട് അദ്ദേഹത്തോടുള്ള് ബഹുമാനം കാണിക്കാനും ദുഃഖം രേഖപ്പെടുത്തുന്നതിനുമാണ് ഏറ്റവുമധികം പ്രാധാന്യം നൽകുന്നെന്ന് ഇപി ജയരാൻ വ്യക്തമാക്കി.

അന്നത്തെ സാഹചര്യം അനുസരിച്ച് ചില ഘട്ടങ്ങളിൽ തീരുമാനങ്ങൾ സ്വീകരിച്ചിട്ടുണ്ടാകുമെന്ന് ഇപി ജയരാൻ പറഞ്ഞു. എന്നാൽ അങ്ങനെയെടുക്കുന്ന തീരുമാനം എല്ലാ കാലത്തേക്കും ഉള്ളതാണെന്ന് കരുതരുത്. എല്ലാ ഭൗതിക സാഹചര്യങ്ങളും വസ്തുനിഷ്ഠമായി വിലയിരുത്തിക്കൊണ്ടുവേണം അടവ് നയങ്ങൾ സ്വീകരിക്കാൻ. അന്നത്തെ തീരുമാനം അന്നത്തെ സാഹചര്യത്തിൽ ശരിയായിരുന്നുവെന്ന് ഇപി ജയരാൻ പറഞ്ഞു.

ഇൻഡിഗോ വിമാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തടഞ്ഞതിൽ ഇപി ജയരാജനെ മൂന്ന് ആഴ്ചത്തേക്ക് വിലക്കേർപ്പെടുത്തിയിരുന്നു. ഇതോടെയാണ് ഇൻഡിഗോ വിമാനം ബഹിഷ്കരിക്കുന്നതായി അദ്ദേഹം അറിയിച്ചത്. ഇൻഡിഗോ വിമാനക്കമ്പനി തനിക്ക് ഏർപ്പെടുത്തിയ യത്രാ വിലക്ക് നിയമവിരുദ്ധമാണെന്നും ഇൻഡിഗോ നിലവാരമില്ലാത്ത കമ്പനിയാണെന്നും അതിനാൽ ഇൻഡിഗോ വിമാനത്തിൽ ഇനി യാത്ര ചെയ്യില്ലെന്നും ഇപി ഇപി ജയരാജൻ പറഞ്ഞിരുന്നു.

വിമാനത്തിനുള്ളിൽ അതിക്രമം കാട്ടിയവർക്ക് ഏർപ്പെടുത്തിയതിനേക്കാൾ അധികം യാത്ര വിലക്ക് തനിക്കാണ് ഏർപ്പെടുത്തിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. തുടർന്ന് ട്രെയിനിലാണ് ഇപി ജയരാജൻ കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും യാത്ര ചെയ്തിരുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments