Sunday, May 24, 2026
Homeഇന്ത്യകസേരയിലെ ‘വെള്ളത്തുണി’ ഔട്ട്; വിഐപി ലുക്കിന് പൂട്ടടിച്ച് മുഖ്യമന്ത്രി വിജയ്.

കസേരയിലെ ‘വെള്ളത്തുണി’ ഔട്ട്; വിഐപി ലുക്കിന് പൂട്ടടിച്ച് മുഖ്യമന്ത്രി വിജയ്.

ചെന്നൈ: തമിഴ്‌നാട് ഭരണസിരാകേന്ദ്രത്തിലെ പതിറ്റാണ്ടുകൾ പഴക്കമുള്ള വിഐപി പ്രോട്ടോക്കോളുകളിൽ മാറ്റം വരുത്തി പുതിയ മുഖ്യമന്ത്രി വിജയ്. മുഖ്യമന്ത്രിയുടെ കസേരയിൽ വെള്ളത്തുണി (ടവ്വൽ) വിരിക്കുന്ന പരമ്പരാഗത രീതിയാണ് അദ്ദേഹം പൂർണ്ണമായും ഒഴിവാക്കിയത്. കൗമാരക്കാരിയായ പ്രമുഖ കാലാവസ്ഥാ പ്രവർത്തക ലിസിപ്രിയ കംഗുജത്തിന്റെ അഭ്യർത്ഥന മാനിച്ചാണ് വിജയിന്റെ ഈ അതിവേഗ നടപടി.

മന്ത്രിമാർ മുതൽ താഴേത്തട്ടിലുള്ള ഉദ്യോഗസ്ഥർ വരെ കസേരകളിൽ വെള്ള ടവ്വൽ ഉപയോഗിക്കുന്നത് വിഐപി സംസ്‌കാരത്തിന്റെയും അധികാര ശ്രേണിയുടെയും അടയാളമാണെന്നും ഇത് മാറ്റണമെന്നുമായിരുന്നു ലിസിപ്രിയ എക്സ് (X) പ്ലാറ്റ്‌ഫോമിലൂടെ ആവശ്യപ്പെട്ടത്. മെയ് 14-ന് നടന്ന യോഗത്തിൽ വിജയിന്റെ കസേരയിൽ വെള്ള ടവ്വൽ ഉണ്ടായിരുന്നു. എന്നാൽ തൊട്ടടുത്ത ദിവസം മെയ് 15 വെള്ളിയാഴ്ച നടന്ന കൂടിക്കാഴ്ചയുടെ ചിത്രങ്ങളിൽ കസേരയിൽ നിന്ന് ടവ്വൽ പൂർണ്ണമായും ഒഴിവാക്കിയതായി കാണാം. തുടർന്ന് ലിസിപ്രിയ മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com