സംസ്ഥാനത്തെ ഹയർ സെക്കണ്ടറി പ്ലസ് വൺ പ്രവേശനത്തിനായുള്ള ഓൺലൈൻ അപേക്ഷാ സമർപ്പണം മെയ് 25 മുതൽ ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. നിലവിൽ 3.61 ലക്ഷം സീറ്റുകളാണുള്ളത്.
അധിക ബാച്ചുകൾ അനുവദിക്കുന്നത് സംബന്ധിച്ച തീരുമാനം പുതിയ സർക്കാർ അധികാരമേറ്റ ശേഷം മാത്രമേ ഉണ്ടാകുകയുള്ളൂ. വിദ്യാർത്ഥികൾക്ക് ഔദ്യോഗിക പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കാം.
*പ്രധാന വിവരങ്ങൾ.
അപേക്ഷ തുടങ്ങുന്ന തീയതി: മെയ് 25
പ്രവേശനം: പ്ലസ് വൺ (ഹയർ സെക്കണ്ടറി / വൊക്കേഷണൽ)
ആകെ സീറ്റുകൾ: ഏകദേശം 3.94 ലക്ഷം (വൊക്കേഷണൽ ഉൾപ്പെടെ)
അപേക്ഷിക്കേണ്ട രീതി: ഓൺലൈൻ വഴി
അപേക്ഷ ആരംഭിക്കുന്ന തീയതി: 25 മെയ് 2026
വെബ്സൈറ്റ്: hscap.kerala.gov.in



