Monday, November 25, 2024
Homeകേരളംവയനാട് ദുരന്തം: ചൂരൽമല ശാഖയിലെ വായ്പകൾ കേരള ബാങ്ക് എഴുതി ത്തള്ളി

വയനാട് ദുരന്തം: ചൂരൽമല ശാഖയിലെ വായ്പകൾ കേരള ബാങ്ക് എഴുതി ത്തള്ളി

വയനാട്:-  വയനാട് ചൂരൽ മല ശാഖയിലെ വായ്പക്കാരിൽ മരണപ്പെട്ടവരുടെയും ഈടു നൽകിയ വീടും വസ്തുവകകളും നഷ്ടപ്പെട്ടവരുടെയും മുഴുവൻ വായ്പകളും എഴുതി തള്ളി. കേരള ബാങ്ക് ഭരണസമിതി യോഗമാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്.

കേരള ബാങ്ക് 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ജൂലൈ 30ന് നൽകിയിരുന്നു. കൂടാതെ, കേരള ബാങ്കിലെ ജീവനക്കാർ സ്വമേധയാ അഞ്ചു ദിവസത്തെ ശമ്പളം കൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യുവാനും തീരുമാനിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments