Sunday, April 12, 2026
Homeകേരളംകുപ്രസിദ്ധ കുറ്റവാളി ബാലമുരുകൻ കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ടു

കുപ്രസിദ്ധ കുറ്റവാളി ബാലമുരുകൻ കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ടു

തൃശൂര്‍: കൊലപാതകം, മോഷണം ഉൾപ്പെടെ നിരവധി കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്‍ പൊലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടു. വിയ്യൂര്‍ അതിസുരക്ഷാ ജയിലിൽ നിന്നാണ് ഓടി രക്ഷപ്പെട്ടത്.

ബാലമുരുകന്‍ തമിഴ്‌നാട് ആലംകുളം സ്വദേശിയാണ്. വെള്ളിയാഴ്ച രാത്രി ഒൻപതുമണിയോടെയാണ് സംഭവം. തമിഴ്‌നാട്ടിലെ പെരിയ കോടതിയില്‍ ഹാജരാക്കി തമിഴ്‌നാട് പൊലീസ് തിരികെ ഇയാളെ വിയ്യൂര്‍ അതിസുരക്ഷാ ജയിലില്‍ എത്തിക്കുന്നതിനിടെയായിരുന്നു രക്ഷപ്പെട്ടത്.

ബാലമുരുകനെ വാനില്‍ ഇരുത്തിയശേഷം പ്രതിയെ തിരിച്ചെത്തിച്ചിട്ടുണ്ടെന്നറിയിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ജയിലിനകത്തേക്ക് പോയപ്പോഴായിരുന്നു ബാലമുരുകൻ കടന്നുകളഞ്ഞത്.

വാനില്‍നിന്ന് ഇറങ്ങി ഓടുകയായിരുന്നു. ജയില്‍ വളപ്പിലേക്ക് കടന്നിരുന്നതിനാല്‍ ഈ സമയം ഇയാളെ വിലങ്ങ് അണിയിച്ചിരുന്നില്ല. ബാലമുരുകന്റെ പിന്നാലെ പൊലീസും ഓടിയെങ്കിലും ഇയാളെ പിടികൂടാന്‍ കഴിഞ്ഞില്ല. പോലീസ് അന്വേഷണം തുടരുന്നു.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com